Wednesday, April 15, 2026
Homeകേരളംസാലറി ചലഞ്ചിൽ പങ്കെടുക്കാത്തവർക്ക് പി.എഫിൽ നിന്ന് വായ്പയെടുക്കാനാവില്ലെന്ന നിലപാടിൽ സർക്കാർ.

സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവർക്ക് പി.എഫിൽ നിന്ന് വായ്പയെടുക്കാനാവില്ലെന്ന നിലപാടിൽ സർക്കാർ.

സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവർക്ക് പി.എഫിൽ നിന്ന് വായ്പയെടുക്കാനാവില്ലെന്ന സർക്കാർ നിലപാട് ദുരന്തനിവാരണത്തിൻ്റെ പേരിൽ മറ്റൊരു ദുരന്തമാണ് ക്ഷണിച്ച് വരുത്തുന്നത്. ഒരു ഉദ്യോഗസ്ഥൻ പി.എഫ് എടുക്കുന്നത് അത്രമേൽ പ്രയാസപ്പെടുമ്പോഴാണ്. ഉറ്റവരുടെ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസ ചിലവ്, വീട് പണി തുടങ്ങി അടിയന്തിര ആവശ്യങ്ങൾ നിർവ്വഹിക്കേണ്ടവരുടെ കഴുത്തിന് പിടിക്കുന്നതിലൂടെ സർക്കാർ ബോധപൂർവ്വം പ്രതിഷേധങ്ങൾ ക്ഷണിച്ച് വരുത്തുകയാണ്.

വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് മറ്റുള്ളവരെപ്പോലെ തന്നെക്കൊണ്ട് സാധ്യമാകുന്ന ഒരു തുക നൽകാത്ത അധ്യാപകരും ഉദ്യോഗസ്ഥരും ഉണ്ടാകാൻ സാധ്യത കുറവാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നേരിട്ടയച്ചവർ തന്നെ ധാരാളമുണ്ട്. കൂടാതെ രാഷ്ട്രീയ പാർട്ടികൾ, മത- സാമൂഹിക, സന്നദ്ധ സംഘടനകൾ മുഖേനയും നൽകിയവർ ഏറെയാണ്.

ഇതിന് പുറമെ നിർബന്ധിക്കുന്നില്ലെന്ന് പറയുകയും അതേ സമയം പി.എഫ് തടഞ്ഞ് വെച്ച് വളഞ്ഞ വഴിയിലൂടെ നിർബന്ധപൂർവ്വം പിടിച്ച് വാങ്ങുകയും ചെയ്യുന്നത് ഒരു മനുഷ്യപ്പറ്റുള്ള സർക്കാറിന് യോജിച്ച നടപടിയല്ല. ആരാണ് സർക്കാറിന് ഇത്തരം വഴികൾ ഉപദേശിച്ച് കൊടുക്കുന്നത്?! അവർ ഏതായാലും സർക്കാറിനൊപ്പമല്ലെന്ന കാര്യം ഉറപ്പാണ്. ഭരണാനുകൂല സർവീസ് സംഘടനകളുടെ നിലപാട് ഇക്കാര്യത്തിൽ പ്രധാനമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com