Sunday, December 8, 2024
Homeകേരളംഅമ്മ സംഘടനയെക്കുറിച്ച്‌ എന്തെങ്കിലും പറഞ്ഞാല്‍ പച്ചത്തെറി പറയുമെന്ന് നടൻ ധർമ്മജൻ ബോള്‍ഗാട്ടി.

അമ്മ സംഘടനയെക്കുറിച്ച്‌ എന്തെങ്കിലും പറഞ്ഞാല്‍ പച്ചത്തെറി പറയുമെന്ന് നടൻ ധർമ്മജൻ ബോള്‍ഗാട്ടി.

എറണാകുളം: അമ്മ സംഘടനയെക്കുറിച്ച്‌ എന്തെങ്കിലും പറഞ്ഞാല്‍ പച്ചത്തെറി പറയുമെന്ന് നടൻ ധർമ്മജൻ ബോള്‍ഗാട്ടി. പ്രായപൂർത്തിയായ രണ്ട് പെണ്‍കുട്ടികളുടെ പിതാവ് ആണ് താൻ എന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യമാദ്ധ്യമത്തിലെ അവതാരകയുടെ ചോദ്യങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവതാരികയോട് അദ്ദേഹം ക്ഷുഭിതനാകുകയും ചെയ്തു.

അമ്മ സംഘടന ശുദ്ധികലശം നടത്തിയാല്‍ കേരളം നന്നാകുമോ?.അതിന് മറുപടി നല്‍കൂ. സിദ്ദിഖ് രാജിവച്ചത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണ്. മലയാള സിനിമയിലെ നടന്മാർ മുഴുവനും തെറ്റുകാർ ആണോ?. എനിക്കും ഭാര്യയും പ്രായപൂർത്തിയായ പെണ്‍മക്കളും ഉള്ള ആളാണ്. ഒരച്ഛനാണ്. തെറ്റ് ചെയ്തവർക്ക് ശിക്ഷ ലഭിക്കണം എന്നതാണ് തന്റെ നിലപാട്. അത് വളച്ചൊടിയ്ക്കാൻ ശ്രമിക്കേണ്ട. എന്റെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച്‌ താൻ പ്രവർത്തിക്കും പ്രതികരിക്കും. ആരും തന്നെ പഠിപ്പിക്കാൻ വരേണ്ട.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments