Wednesday, September 2, 2026
Homeകേരളംഓപ്പറേഷൻ തൂഫാൻ: അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്, എടുത്ത കേസുകളുടെ എണ്ണം 9213

ഓപ്പറേഷൻ തൂഫാൻ: അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്, എടുത്ത കേസുകളുടെ എണ്ണം 9213

ഓപ്പറേഷന്‍ തൂഫാന്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക്. മയക്കുമരുന്ന് കേസുകള്‍ പരിഗണിക്കാന്‍ മഞ്ചേരിയിലും തൃശൂരിലും പാലക്കാടും പ്രത്യേക കോടതി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപെട്ട് സംസ്ഥാനത്ത് ഇതുവരെ 9896 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 21 കിലോയിലധികം എംഡിഎംഎയും 1140 കിലോയിലധികം കഞ്ചാവും പിടികൂടി.

ലഹരിക്കേസുകളില്‍ വിചാരണ കാര്യക്ഷമമാക്കുന്നതിനായി മൂന്നിടത്ത് പുതിയ എന്‍ഡിപിഎസ് കോടതികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. പാലക്കാട്, തൃശൂര്‍, മഞ്ചേരി എന്നിവിടങ്ങളിലാണ് കോടതികള്‍ ആരംഭിക്കുക. 11 തസ്തികകള്‍ വീതം മൂന്ന് കോടതികളില്‍ അതായത് ആകെ 33 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ലഹരി വിപത്തിനെ തടയുന്നത് അത്യാവശ്യമാമെന്നും അദ്ദേഹം വ്യക്തമാക്കി.

തൂഫാന്റെ ഭാഗമായുള്ള ലഹരി പരിശോധനകള്‍ വ്യാപകമായി നടക്കുകയാണ്. തട്ടുകടയുടെ മറവില്‍ രാത്രികാലങ്ങളില്‍ ലഹരി വില്‍പന നടത്തുന്ന ഓട്ടോഡ്രൈവര്‍ കോഴിക്കോട് പിടിയിലായി.

മലപ്പുറം വളാഞ്ചേരിയില്‍ പട്ടാപകല്‍ ഇതര സംസ്ഥാന തൊഴിലാളികള് പട്ടാപ്പകല്‍ ലഹരി ഉപയോഗിച്ചതായും ഇന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കുമെന്ന് വളാഞ്ചേരി നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ