Friday, June 12, 2026
Homeകേരളംതോടുകളും കനാലുകളും വൃത്തിയാക്കാന്‍ ജെന്‍ റോബോട്ടിക്സിന്‍റെ പുതിയ റോബോട്ട് വരുന്നു.

തോടുകളും കനാലുകളും വൃത്തിയാക്കാന്‍ ജെന്‍ റോബോട്ടിക്സിന്‍റെ പുതിയ റോബോട്ട് വരുന്നു.

കൊച്ചി:തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ഒരു ജീവന്‍ നഷ്ടമായിട്ട് ഒരു മാസമായിട്ടില്ല. തോട്ടിലെ മാലിന്യക്കൂമ്പാരമാണ് ജോയിയെന്ന ശുചീകരണ തൊഴിലാളിയുടെ ജീവന്‍ കവര്‍ന്നത്.

ഇതുപോലെയുള്ള തോടുകളുടെയും കനാലുകളുടെയും ശുചീകരണത്തിന് ഉപയോഗിക്കാവുന്ന ഒരു റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് ജെന്‍ റോബോട്ടിക്‌സ് എന്ന റോബോട്ടിക് സ്റ്റാര്‍ട്ടപ്പ്. അപകടകരമായ കനാലുകളും തോടുകളുമെല്ലാം വില്‍ബോര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടിനെ ഉപയോഗിച്ച് വൃത്തിയാക്കാനാകും. സംസ്ഥാന വാട്ടര്‍ അതോറിറ്റിക്കുവേണ്ടി തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിലിത് ഉപയോഗിക്കുന്നുണ്ടെന്ന് ജെന്‍ റോബോട്ടിക്‌സ് സി.ഇ.ഒ. എം.കെ. വിമല്‍ ഗോവിന്ദ് പറഞ്ഞു.

മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനുള്ള ബന്‍ഡികൂട്ട് റോബോട്ടിലൂടെ ശ്രദ്ധ നേടിയതാണ് തിരുവനന്തപുരം കേന്ദ്രമായുള്ള ജെന്‍ റോബോട്ടിക്‌സ്. റോവര്‍ ടൈപ്പ് റോബോട്ടാണ് വില്‍ബോര്‍. ഇത് റിമോട്ടുകൊണ്ട് നിയന്ത്രിച്ച് കനാലും തോടുമെല്ലാം വൃത്തിയാക്കാനാകും. ഔദ്യോഗികമായി ഈ റോബോട്ടിനെ അവതരിപ്പിച്ചിട്ടില്ലെങ്കിലും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നുള്‍പ്പെടെ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നും വിമല്‍ പറഞ്ഞു.

തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് ഒരുമാസത്തിലേറെയായി. മലേഷ്യയില്‍നിന്നും വില്‍ബോറിന് ഓര്‍ഡര്‍ ലഭിച്ചിരുന്നു. കനാലുകളിലും തോടുകളിലുമുള്ള മാലിന്യം വലിച്ചെടുത്ത് അവ ചെറുരൂപത്തിലേക്ക് മാറ്റാന്‍ ഈ റോബോട്ടിന് കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com