Wednesday, July 9, 2025
Homeകേരളംഇന്ന് വീണ്ടും കുറഞ്ഞു സ്വർണ്ണവില, ഉപഭോക്താക്കൾക്ക് ആശ്വാസം.

ഇന്ന് വീണ്ടും കുറഞ്ഞു സ്വർണ്ണവില, ഉപഭോക്താക്കൾക്ക് ആശ്വാസം.

സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനത്തിന് ശേഷം ഇതുവരെ സ്വർണം പവന് കുറഞ്ഞത് 3,560 രൂപയാണ്. ഇന്ന് രാവിലെ 51,200 രൂപയായിരുന്ന സ്വർണവില പവന് 800 രൂപ കുറഞ്ഞ് 50,400 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,300 രൂപയിലെത്തി.

ഇന്ന് രാവിലത്തെ നിരക്ക് നിർണയ യോഗത്തിൽ നിരക്ക് മാറ്റം വേണ്ടെന്ന് തീരുമാനിച്ച കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ 11 മണിയോടെയാണ് വില കുറയ്ക്കാൻ തീരുമാനമെടുത്തത്. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്. ഇത് കേരളത്തിലെ വിലയിൽ കുറവുണ്ടാക്കുന്നില്ലെന്ന് വിമർശനമുണ്ടായിരുന്നു.

പല വ്യാപാരികളും ഉയർന്ന നിരക്കിൽ വാങ്ങിയ സ്വർണമാണ് ഇപ്പോൾ വിറ്റഴിക്കുന്നത്. അതുകൊണ്ട് തന്നെ ഉയർന്ന വിലയിൽ വാങ്ങിയ സ്റ്റോക്ക് വിറ്റഴിച്ച ശേഷം വില കുറയ്ക്കാമെന്ന നിലപാടിലായിരുന്നു വ്യാപാരികൾ. മേയ് 20 ന് സ്വർണവില സർവകാല റെക്കോഡായ പവന് 55,120 എന്ന നിരക്കിലെത്തിയിരുന്നു. ഇനി പവന്റെ വില അര ലക്ഷത്തിൽ നിന്ന് കുറയുമോ എന്ന് ഉറ്റുനോക്കുകയാണ് സ്വർണം വാങ്ങാനിരിക്കുന്നവരും ഇടിഎഫ് നിക്ഷേപങ്ങൾ നടത്തുന്നവരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ