Friday, September 25, 2026
Homeകേരളംതിരുവനന്തപുരം ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ സ്ട്രോങ് റൂമിൽ നിന്ന് കാണാതായ സംഭവം; തിരുവാഭരണ കമ്മിഷണർ...

തിരുവനന്തപുരം ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ സ്ട്രോങ് റൂമിൽ നിന്ന് കാണാതായ സംഭവം; തിരുവാഭരണ കമ്മിഷണർ സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്തും

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പ്രധാന ഹനുമാൻ ക്ഷേത്രമായ ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ തിരുവാഭരണമായ കല്ലുകൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാനില്ലെന്ന വിവരം പുറത്തെത്തിയതോടെ നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരുവാഭരണ കമ്മിഷണർ ആർ. രജിലാലിന്‍റെ നേതൃത്വത്തിൽ 28ന് സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്താനാണ് തീരുമാനം.

1992ൽ ഒരു ഭക്തൻ നടയ്ക്കുവച്ചതാണ് വെള്ളിക്കൊമ്പുകൾ. കൊമ്പുകളിൽ 12 വീതം നീലക്കല്ലുകൾ പതിച്ചിരുന്നു. ഈ മാസം പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചുമതലയേറ്റതിനെത്തുടർന്ന് സ്ട്രോങ് റൂമിലെ രജിസ്റ്ററിന്‍റെ അടിസ്ഥാനത്തിൽ തിരുവാഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് കൊമ്പുകൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്.

വലിയശാല ദേവസ്വത്തിലെ സ്ട്രോങ് റൂമിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ഇവിടെ തിരുവാഭരണ ശേഖരം പരിശോധിച്ചപ്പോഴാണ് വെള്ളിക്കൊമ്പുകൾ കാണാതായത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രദ്ധിച്ചത്. വിവരം ശ്രദ്ധയിൽപ്പെട്ടതോടെ ഇതേക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ നിർദേശം നൽകുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ