Thursday, August 27, 2026
Homeകേരളംകുവൈറ്റ് ഫ്ലാറ്റ് അപകടത്തിൽ മരിച്ച സ്റ്റെഫിൻ്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി.

കുവൈറ്റ് ഫ്ലാറ്റ് അപകടത്തിൽ മരിച്ച സ്റ്റെഫിൻ്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി.

കുവൈത്തിൽ ഫ്‌ളാറ്റിൽ തീ പിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്‌റ്റെഫിൻ ഏബ്രഹാമിന്റെ കുടുംബത്തിന് അനുവദിച്ച ധനസഹായം കൈമാറി.

സഹകരണ – തുറമുഖ – ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ സ്റ്റെഫിൻ്റെ വീട്ടിലെത്തി പിതാവ് സാബു എബ്രഹാമിനും, മാതാവ് ഷേർലി സാബുവിനും കൈമാറിയത്.

സർക്കാർ സഹായമായി 5 ലക്ഷം, വ്യവസായി യൂസഫ് അലി നൽകിയ 5 ലക്ഷം, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) നൽകിയ 2 ലക്ഷം, വ്യവസായി രവി പിള്ള നൽകിയ 2 ലക്ഷം രൂപയുമാണ് കൈമാറിയത്.

കോട്ടയം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, നോർക്ക റൂട്ട്സ് സെൻ്റർ മാനേജർ കെ. ആർ. രജീഷ്, തഹസിൽദാർ കെ.എസ്. സതീശൻ, ഡെപ്യൂട്ടി തഹസിൽദാർ യു. രാജീവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ