Tuesday, November 17, 2026
Homeകേരളംആഘോഷത്തിന്റെ മറവിൽ നടന്നത് ഞെട്ടിക്കുന്ന അതിക്രമം! ആലുവ ഹാലോവീൻ പാർട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി അലക്സിനെ പൊലീസ്...

ആഘോഷത്തിന്റെ മറവിൽ നടന്നത് ഞെട്ടിക്കുന്ന അതിക്രമം! ആലുവ ഹാലോവീൻ പാർട്ടിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി അലക്സിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കൊച്ചി: ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അലക്സിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകുന്നേരം നാല് മണി വരെയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടുനൽകിയിരിക്കുന്നത്. 15-കാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അലക്സിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.

കഴിഞ്ഞ മാസം 31-നാണ് ആലുവയിലെ റിസോർട്ടിൽ ഹാലോവീൻ പാർട്ടി സംഘടിപ്പിച്ചത്. 22-കാരിയുടെ നേതൃത്വത്തിലാണ് പാർട്ടി സംഘടിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പാർട്ടിയിൽ പങ്കെടുക്കാനെത്തിയവരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളായിരുന്നു. 15-കാരിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അലക്സിനെ അറസ്റ്റ് ചെയ്തത്.

കേസിൽ ഇതുവരെ അലക്സിന്റെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. പാർട്ടിയിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പാർട്ടി നടന്ന റിസോർട്ടിലെ ജീവനക്കാരെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ