Wednesday, November 18, 2026
Homeകേരളം3.64 ലക്ഷം രൂപയുടെ അടക്ക മോഷ്ടിച്ച കേസ്: പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചംഗ സംഘം പിടിയിൽ.

3.64 ലക്ഷം രൂപയുടെ അടക്ക മോഷ്ടിച്ച കേസ്: പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചംഗ സംഘം പിടിയിൽ.

കൊണ്ടോട്ടി കിഴിശ്ശേരി തവനൂർ റോഡിലുള്ള ചെങ്ങിണീരി അടക്ക മാർക്കറ്റിൽ നിന്നും 3,64,000 രൂപ വിലവരുന്ന 16 ചാക്ക് പൊളിച്ച അടക്ക മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചംഗ സംഘത്തെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കിഴിശ്ശേരി സ്വദേശി റഹീസ് (18), മുണ്ടക്കുളം സ്വദേശികളായ സൽമാൻ ഫാരിസ് (19), മുഹമ്മദ് ആദിൽ (19) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് കൗമാരക്കാരുമാണ് പിടിയിലായത്.

നവംബർ 13-ന് ഉച്ചയ്ക്ക് രണ്ടിനും 14-ന് രാവിലെ പത്തിനും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. മാർക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് അകത്തുകടന്ന പ്രതികൾ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന 16 ചാക്ക് പൊളിച്ച അടക്ക കവരുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ, പറമ്പിൽപീടിക ഭാഗത്ത് അടക്ക വിൽക്കാൻ അഞ്ചുപേർ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചു. സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞുവെക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഉടൻ സ്ഥലത്തെത്തിയ കൊണ്ടോട്ടി പൊലീസ് അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തു.

മോഷണം പോയതിൽ 10 ചാക്ക് അടക്ക പറമ്പിൽപീടികയിലെ കടയിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അടക്ക കടത്താൻ ഉപയോഗിച്ച കാറും പ്രതികളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.

കേസിലെ മൂന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് പേരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയും ഹാജരാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ