Wednesday, November 18, 2026
Homeകേരളംഭാര്യയുമായി വഴക്കിനിടെ രണ്ടുവയസുകാരിയെ നിലത്തടിച്ച് കൊലപ്പെടുത്തി പിതാവ്; അസം സ്വദേശി പിടിയിൽ.

ഭാര്യയുമായി വഴക്കിനിടെ രണ്ടുവയസുകാരിയെ നിലത്തടിച്ച് കൊലപ്പെടുത്തി പിതാവ്; അസം സ്വദേശി പിടിയിൽ.

ആലപ്പുഴ: മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നതിനിടെ രണ്ടുവയസുകാരിയായ മകളെ നിലത്തടിച്ച് കൊലപ്പെടുത്തി പിതാവ്. അസം ബാരമതി സ്വദേശി പരിതോഷ് മണ്ഡൽ (27) ആണ് മകൾ ദീപികയെ കൊലപ്പെടുത്തിയത്. ഭാര്യ റൊണ്ടോവാലിയുമായി വഴക്കിടുന്നതിനിടെ അവരുടെ മടിയിലിരുന്ന കുഞ്ഞിനെ പരിതോഷ് നിലത്തേക്ക് വലിച്ചെറിയുകയായിരുന്നു.

മാങ്കാംകുഴി ജങ്ഷന് കിഴക്ക് വെട്ടിയാറിലാണ് പരിതോഷും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. കെട്ടിടനിർമാണ ജോലികളിൽ മേസ്തിരിയുടെ സഹായിയായാണ് ഇയാൾ ജോലി ചെയ്തിരുന്നത്.

സംഭവത്തെത്തുടർന്ന് കുഞ്ഞിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നിയ ഡോക്ടർ മാവേലിക്കര പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് കുറത്തികാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ പരിതോഷിനെ പിടികൂടി. കുഞ്ഞിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ