Wednesday, November 18, 2026
Homeകേരളംഅടുക്കളയ്ക്ക് തീപിടിപ്പിച്ച് അരിവില; 60 രൂപയുടെ പൊന്നി അരി 90ൽ, കോല അരി 105 രൂപയിൽ;...

അടുക്കളയ്ക്ക് തീപിടിപ്പിച്ച് അരിവില; 60 രൂപയുടെ പൊന്നി അരി 90ൽ, കോല അരി 105 രൂപയിൽ; സാധാരണക്കാർക്ക് ഇരുട്ടടി.

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. മൂന്ന് മാസത്തിനിടെ വർധിച്ചത് 30 രൂപയാണ്. മട്ടയ്ക്കും ജയ അരിക്കും കൂടിയത് പത്ത് രൂപയാണ്. പൊന്നി അരിക്ക് 30 രൂപയും കൂടി. തമിഴ്നാട്ടിൽ നിന്നുള്ള അരികൾക്ക് (പൊന്നി, പച്ചരി) വില വർധിച്ചിട്ടുണ്ട്. വിളവെടുപ്പിലെ കുറവും വെള്ളത്തിന്റെ ലഭ്യതക്കുറവുമാണ് ഇതിന് കാരണം.

കോല അരിയുടെ ചില്ലറ വില 105 രൂപയായി. കുറുവ, മട്ട അരികൾക്കും വില വർധിച്ചിട്ടുണ്ടെങ്കിലും അത് നേരിയ തോതിലാണ്. ഇവയ്ക്ക് മൂന്ന് മുതൽ എട്ട് രൂപ വരെയാണ് വർധനവ് ഉണ്ടായത്. മട്ട അരിക്ക് കോഴിക്കോട് കൂടിയത് 50 രൂപയാണ്.
പൊന്നി അരിക്ക് റെക്കോർഡ് വില വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റയടിക്ക് 30 രൂപയാണ് വർധിച്ചത്. നേരത്തെ 60 രൂപയുണ്ടായിരുന്ന പൊന്നി അരിക്ക് ഇപ്പോൾ 90 രൂപയാണ് വില. പ്രധാനമായും തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് പൊന്നി അരി വരുന്നത്. നിലവിൽ അരിയുടെ ലഭ്യതയിൽ കുറവുണ്ട്.

കൃഷിനാശവും ജലക്ഷാമവും അരിയുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. കൂടാതെ, എഥനോൾ ഉൽപാദനത്തിനായി ധാന്യങ്ങൾ ഉപയോഗിക്കുന്നത് വിപണിയിലെ സ്റ്റോക്കിനെ ബാധിക്കുന്നതിനാലാണ് വില കൂടുന്നതെന്ന് വിലയിരുത്തൽ. വില വർധനവിൽ വ്യാപാരികളും ആശങ്കയിലാണ്.അതേസമയം, അരിയിൽ നിന്നുള്ള എഥനോൾ ഉത്പാദനം വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് മീഡിയാവണിനോട് വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ