തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 200 രൂപയോളവും കൂടിയിട്ടുണ്ട്.
ഇതോടെ സ്വർണം ഗ്രാമിന് 12,825 രൂപ എന്ന നിലയിലും പവന് 1,02,600 രൂപ എന്ന നിരക്കിലുമെത്തിയതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണവിലയെ സ്വാധീനിക്കാറുള്ളത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ഗ്രാം 2,000 രൂപയിലുമാണ് വ്യാപാരം നടക്കുക.



