Wednesday, November 4, 2026
Homeകേരളംപെരുമ്പാവൂരിൽ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമം; ജാമ്യത്തിലിറങ്ങിയ പ്രതി അറസ്റ്റിൽ.

പെരുമ്പാവൂരിൽ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമം; ജാമ്യത്തിലിറങ്ങിയ പ്രതി അറസ്റ്റിൽ.

 

കൊച്ചി: പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അറസ്റ്റിൽ. അറയ്ക്കപ്പടി സ്വദേശി മുഹമ്മദ് അദിനാനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ വീട്ടിലെത്തി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ആക്രമണത്തിൽ പെൺകുട്ടിയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പെൺകുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാർ ഓടിയെത്തി പ്രതിയെ തടയാൻ ശ്രമിച്ചു. ഇതിനിടെ നാട്ടുകാരിൽ ഒരാൾക്കും കൈയ്ക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രദേശത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് പിടികൂടി.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. രണ്ടുമാസം മുമ്പാണ് പോക്‌സോ കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് കഴിഞ്ഞ മാസം 18ന് പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് അതിജീവിതയെ വീണ്ടും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ