Thursday, November 5, 2026
Homeകേരളംറബ്ബര്‍ താങ്ങുവില 300 ആയി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം:റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍.

റബ്ബര്‍ താങ്ങുവില 300 ആയി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം:റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍.

ചരിത്രത്തില്‍ ആദ്യമായി റബ്ബറിന്റെ വിപണിവില 300 കടന്ന സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കി ഉയര്‍ത്തണമെന്ന് റബ്ബര്‍ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ഹരി ആവശ്യപ്പെട്ടു. നിലവിലെ 250 രൂപ താങ്ങുവിലപ്രപഖ്യാപിച്ച് മാറ്റിവച്ചിരിക്കുന്ന കോടിക്കണക്കിന് രൂപ റബ്ബര്‍ കര്‍ഷകര്‍ക്ക് വിവിധ സഹായ പദ്ധതികളിലൂടെ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

ടയര്‍ നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ ആട്ടോമോട്ടീവ് ടയര്‍ മാനുഫാക്‌ചേഴ്‌സ് അസോസിഷന്‍ (ആത്മ) വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന പ്ലാന്റേഷന്‍ പദ്ധതികളുടെ രണ്ടാംഘട്ടത്തില്‍ കേരളം ഉള്‍പ്പെടെയുള്ള പമ്പരാഗത റബ്ബര്‍ കാര്‍ഷിക മേഖലയേയും ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എന്‍.ഹരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് നിലിവല്‍ റബ്ബര്‍ താങ്ങുവില 250 രൂപയാക്കി ഫണ്ട് മാറ്റിവച്ചിട്ടുണ്ട്.

എന്നാല്‍ റബ്ബര്‍വില 250രൂപയില്‍ താഴുകയോ താങ്ങുവിലയ്ക്കായി മാറ്റിവച്ച തുകയില്‍ നിന്നും ഒരു രൂപപോലും ചെലവഴിക്കേണ്ടി വരികയോ വന്നിട്ടില്ല. ആ സാഹചര്യത്തില്‍ താങ്ങുവിലയ്ക്കായി മാറ്റിവച്ച കോടിക്കണക്കിന് രൂപ റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. രാജ്യത്ത് 15 ലക്ഷം മെട്രിക് ടണ്‍ ആവശ്യമുള്ളപ്പോള്‍ 9 ലക്ഷം മെട്രിക് ടണ്‍ മാത്രമാണ് ആഭ്യന്തര ഉത്പാദനം. അതിന്റെ 72 ശതമാനവും ഉത്പാദിപ്പിക്കുന്നത് കേരളത്തിലാണ്. കേരളത്തില്‍ നിരവധി ഇടങ്ങളില്‍ റീപ്ലാന്റേഷന്‍ നടത്തേണ്ടതുണ്ട്. ടാപ്പിങ് നടക്കാതെ കിടക്കുന്ന തോട്ടങ്ങളും ധാരാളമാണ്. ഇത് മനസിലാക്കിയിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ആത്മ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കേരളം ഉള്‍പ്പെടെയുള്ള പരമ്പരാഗത മേഖലയെ കൂടി ഉള്‍പ്പെടുത്തുന്നത്. ഇതോടെ സംസ്ഥാനത്തെ ഉത്പാദനത്തില്‍ വലിയൊകുതിച്ചുകയറ്റം ഉണ്ടാകും.

അതുകൂടാതെ ആസാം, ത്രിപുര, മേഖലകളിലെ റബ്ബര്‍ പ്ലാന്റേഷനും ഗുണമേന്മയുള്ള റബ്ബര്‍ ഉത്പാദനത്തിനുമായി ആത്മ നടത്തുന്ന ഐ-സ്പീഡ് പദ്ധതിയില്‍ മിച്ചംവന്ന 100 കോടിരൂപ കേരളം ഉള്‍പ്പെടെയുള്ള പരമ്പരാഗത മേഖലയ്ക്കായി അനുവദിച്ചിട്ടുണ്ട്. അതിനായി എംഒയു ഒരുമാസത്തിനുള്ളില്‍ ഒപ്പിടും. റബ്ബര്‍മേഖലയ്ക്കായി കേന്ദ്രസര്‍ക്കാരും റബ്ബര്‍ബോര്‍ഡും ചെയ്യാവുന്നതിന്റെ പരമാവധി സഹായങ്ങളും പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കൂടി താങ്ങുവില വര്‍ധിപ്പിച്ചും താങ്ങുവിലയ്ക്കായി മാറ്റിവച്ച തുക കര്‍ഷകര്‍ക്ക് വിവിധ സഹായ പദ്ധതികളിലൂടെ കൈമാറിയും കര്‍ഷകര്‍ക്ക് താങ്ങാകണമെന്നും എന്‍.ഹരി.ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ