Thursday, October 22, 2026
Homeകേരളംഅന്വേഷണത്തിന് ഒരാഴ്ചത്തെ സ്റ്റേ മാത്രം ഷോണ്‍ ജോര്‍ജ്ജ്.

അന്വേഷണത്തിന് ഒരാഴ്ചത്തെ സ്റ്റേ മാത്രം ഷോണ്‍ ജോര്‍ജ്ജ്.

പിണറായി വിജയന്‍ രക്ഷപ്പെട്ടില്ലെന്നും സുപ്രീം കോടതി ED-യെ തള്ളി എന്നൊക്കെ പ്രചരിക്കുന്നത് തെറ്റാണെന്നും ഷോൺ ജോര്‍ജ്ജ്. ഇപ്പോള്‍ രജിസ്റ്റര്‍ ആയ ECR-നോ FIR-നോ ഒരു തടസ്സവും സുപ്രീം കോടതി പറഞ്ഞിട്ടില്ല. കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിണറായി വിജയന്റെ അപ്പീല്‍ കൊടുക്കാനുള്ള ലീവ് പെറ്റീഷന്‍ തള്ളിയിരുന്നു. ആ അപ്പീല്‍ കേള്‍ക്കണം എന്ന ആവശ്യം മാത്രമാണ് ഇപ്പോള്‍ സുപ്രീം കോടതി പരിഗണിച്ചത്.

ഈ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചുവെന്നും ഷോണ്‍ പറഞ്ഞു. സിംഗിള്‍ ബെഞ്ചില്‍ എടുത്ത അതേ നിലപാട് തന്നെ ഡിവിഷന്‍ ബെഞ്ചിലും എടുത്തതില്‍ കൃത്യമായ നിലപാടില്ലായ്മ ഉണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. കേരളത്തില്‍ ഈ അന്വേഷണം നടക്കാതിരിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം VD സതീശനും സര്‍ക്കാരും ശ്രമിച്ചു എന്നും, ഡല്‍ഹിയിലെ സമരങ്ങളുടെ പശ്ചാത്തലത്തില്‍ വിള്ളല്‍ ഉണ്ടാകാതിരിക്കാനാണ് ഇത് എന്നും അദ്ദേഹം ആരോപിക്കുന്നു. പിണറായിയെ അഴിമതി കേസില്‍ നിന്ന് രക്ഷിക്കാന്‍ CPM-ന് കോണ്‍ഗ്രസ് ഒത്താശ ചെയ്യുന്നു എന്നാണ് BJP ആരോപിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ