Thursday, October 22, 2026
Homeകേരളംകൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ

കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ

കൊല്ലം: കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാരായ തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. കൊല്ലം കോട്ടമുക്കിലെ ഹോട്ടലിൽ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻ ആണ് യുവതി. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ആളാണ് അജാസ് ഖാൻ.

കോട്ടമുക്കിലെ ഹോട്ടലിൽ ഇരുവരും മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. അലീനയെ അജാസ് ഖാൻ ഉപദ്രവിക്കുകയാണെന്ന് ഹോട്ടലുകാർ പൊലീസിനെ അറിയിച്ചു. വിവരം അന്വേഷിക്കാൻ എത്തിയ പൊലീസിനെ അജാസ് ഖാൻ അസഭ്യം പറഞ്ഞ് ആക്രമിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ മുറിയിൽ നിന്നും ഉപയോഗിക്കാൻ കരുതിയ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

കഞ്ചാവ് കേസിൽ ഇരുവർക്കും സ്‌റ്റേഷൻ ജാമ്യം ലഭിച്ചു. എന്നാൽ, പൊലിസുകാരെ ആക്രമിച്ചതിന് അജാസ് ഖാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. യുവതിയെ ആക്രമിച്ചെന്ന പരാതിയിലും അജാസ് ഖാനെതിരെ കേസെടുക്കും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ