Thursday, October 22, 2026
Homeഅമേരിക്കപാസ്റ്റർ ജോൺ ജോർജ് (ബാബുച്ചായൻ) നിര്യാതനായി, സംസ്കാരം ഒക്ടോബർ 31ന് നാഷ്‌വില്ലിൽ

പാസ്റ്റർ ജോൺ ജോർജ് (ബാബുച്ചായൻ) നിര്യാതനായി, സംസ്കാരം ഒക്ടോബർ 31ന് നാഷ്‌വില്ലിൽ

പ്രസാദ് തീയാടിക്കൽ

പ്രസാദ് തീയാടിക്കൽ

നിലമ്പൂർ / നാഷ് വിൽ ടെന്നസി: ഐപിസി മലബാർ കേരള സ്റ്റേറ്റ് മുൻ പ്രസിഡന്റും നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകനും ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഡയറക്ടറുമായ പാസ്റ്റർ ജോൺ ജോർജ് (ബാബുച്ചായൻ – 74) നിര്യാതനായി.

പൊതുദർശനവും അനുസ്മരണ ശുശ്രൂഷയും ഒക്ടോബർ 30 വെള്ളിയാഴ്ച അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തുള്ള നാഷ്‌വില്ലിലെ ന്യൂ ഹോപ്പ് കമ്മ്യൂണിറ്റി ചർച്ചിലും സംസ്കാര ശുശ്രൂഷ ഒക്ടോബർ 31 ശനിയാഴ്ച നാഷ്‌വില്ലിലെ ഹാർപെത്ത് ഹിൽസ് മെമ്മറി ഗാർഡൻസിലും നടക്കും.

മലബാറിൽ നിലമ്പൂർ കേന്ദ്രമായി ഐപിസിയുടെ സഭാപ്രവർത്തനങ്ങളിൽ മുൻനിര പ്രവർത്തകനും സീനിയർ ശുശ്രൂഷകനുമായിരുന്നു പാസ്റ്റർ ജോൺ ജോർജ്. ഐപിസിയിലെ സീനിയർ ശുശ്രൂഷകനും ഐപിസി കേരള സ്റ്റേറ്റിലെ കൗൺസിലംഗവും വിവിധ ബോർഡുകളിൽ ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്. ദീർഘവർഷം മലബാർ മേഖല പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അമേരിക്കയിലെ നാഷ്‌വില്ലിൽ സഭാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം പിന്നീട് ഐപിസി മലബാർ മേഖലയുടെ നേതൃത്വത്തിലും സജീവമായി പ്രവർത്തിച്ചു. ആത്മീയ ശുശ്രൂഷയിലും സഭാ നേതൃത്വത്തിലും ദീർഘകാലം പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിയോഗം വിശ്വാസ സമൂഹത്തിന് വലിയ നഷ്ടമായി.

ഭാര്യ: സാറാമ്മ ജോർജ്. പുന്നവേലിൽ കൊലക്കോട്ടുപീറ്റിയിൽ പരേതനായ പാസ്റ്റർ സി. സി. ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ്.

സഹോദരൻ: പാസ്റ്റർ ഡോ. ജേക്കബ് ജോർജ് (യു.എസ്.).

സഹോദരിമാർ: മേരിക്കുട്ടി ജോയ് (കുളക്കട), പരേതയായ ലാലി ബാബു (തിരുവല്ല).

സഹോദരീഭർത്താക്കന്മാർ: പരേതനായ പാസ്റ്റർ ജോയ് കുളക്കട, പാസ്റ്റർ ബാബു തലവടി (തിരുവല്ല).

പാസ്റ്റർ ജോൺ ജോർജിന്റെ നിര്യാണത്തിൽ വിവിധ സഭാ നേതാക്കളും വിശ്വാസികളും അനുശോചനം രേഖപ്പെടുത്തി.

പൊതുദർശനം / അനുസ്മരണ ശുശ്രൂഷ : വെള്ളി, ഒക്ടോബർ 30, 2026 ന്യൂ ഹോപ്പ് കമ്മ്യൂണിറ്റി ചർച്ച്, നാഷ്‌വിൽ, ടെന്നസി, യു.എസ്.എ.

സംസ്കാര ശുശ്രൂഷ:ശനി, ഒക്ടോബർ 31, 2026 ഹാർപെത്ത് ഹിൽസ് മെമ്മറി ഗാർഡൻസ്, നാഷ്‌വിൽ, ടെന്നസി, യു.എസ്.എ.

ശുശ്രൂഷകളുടെ സമയക്രമം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

വാർത്ത:  പ്രസാദ് തീയാടിക്കൽ
RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ