പ്രസാദ് തീയാടിക്കൽ
ഡബ്ലിന്‍ :അയര്‍ലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളായിരുന്ന അലക്‌സാണ്ടര്‍ തോമസ് (60)അന്തരിച്ചു. മുന്‍പ് സെന്റ് വിന്‍സെന്റ്‌സ് ഹോസ്പിറ്റലിലെ സ്റ്റാഫായിരുന്ന അലക്സാണ്ടര്‍ ഡബ്ലിന്‍ നസ്രേത്ത് മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്. ചാത്തന്നൂര്‍ സ്വദേശിയാണ് .
ഭാര്യ: ഷീബ പി ജോണ്‍( സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സ് ).ഏക മകള്‍: സോമി കാനഡയില്‍ ജോലി ചെയ്യുന്നു.
സംസ്‌കാരം പിന്നീട്.



