Friday, October 16, 2026
Homeകേരളംമാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി പിണറായിയും റിയാസും, വിജിലൻസ് എഫ്ഐആർ...

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി പിണറായിയും റിയാസും, വിജിലൻസ് എഫ്ഐആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യം.

തിരുവനന്തപുരം: സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹര്‍ജിയുടെ ഡയറി നമ്പറായി. വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. അതേ സമയം ഹര്‍ജി ഇന്ന് പരിഗണിക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയിരിക്കുകയാണ്.

മാസപ്പടി ഹവാല കേസുകളിൽ പിണറായി വിജയനടക്കമുള്ള പ്രതികൾക്ക് ഇന്നലെ ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടുന്നു. അഴിമതിയിൽ കേസ് എടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അനുമതി അപേക്ഷ ഡിവിഷൻ ബഞ്ച് തള്ളി. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രതികളെ കേൾക്കണ്ടതില്ലെന്നും നിയമപരമായ അവകാശങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി. മതിയായ തെളിവുണ്ടെങ്കിൽ പ്രാഥമിക അന്വേഷണം വേണ്ടെന്ന ഹൈക്കോടതി നിലപാട് സർക്കാരിനേറ്റ തിരിച്ചടി കൂടിയാണ്.

ഇഡി കത്തിൽ അഴിമതി തടയൽ നിയമ പ്രകാരം കേസ് എടുക്കാൻ നിർദ്ദേശിച്ച സിംഗിൾ ബഞ്ച് നടപടി നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും അപ്പീൽ നൽകാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ എതിർകക്ഷിയല്ലാത്ത തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവെന്നായിരുന്നു പ്രാധാന വാദം. എന്നാൽ പ്രതിഭാഗം ഉയർത്തിയ എല്ലാ വാദങ്ങളും തള്ളിയാണ് അപ്പീൽ അനുമതി ഡിവിഷൻ ബഞ്ച് തള്ളിയത്.

കേസ് എടുക്കാൻ നിർദ്ദേശിച്ച ജസ്റ്റിസ് എ ബദറുദ്ദീനിന്‍റെ ഉത്തരവ് പ്രതികളുടെ നിയമപരമോ ഭരണഘടനാപരമോ ആയ അവകാശത്തെ ബാധിക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. പിഎംഎൽഎ നിയമത്തിൽ 66(2) പ്രകാരമുള്ള വിവരങ്ങളോടൊപ്പം കുറ്റകൃത്യം സൂചിപ്പിക്കുന്ന തെളിവുകളുമുണ്ടെങ്കിൽ പ്രാഥമിക അന്വേഷണം ആവശ്യമില്ല, സർക്കാർ നിലപാട് തള്ളിയാണ് ഇക്കാര്യം കോടതി സൂചിപ്പിച്ചത്. അഴിമതി കേസിൽ എഫ്ഐആർ ഇടുന്നതിന് മുൻപ് പ്രതികളുടെ ഭാഗം കേൾക്കണമെന്നതും പ്രാഥമിക അന്വേഷണം വേണമെന്നതും പ്രതികൾക്ക് ആവശ്യപ്പെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ചുരുക്കത്തിൽ പിണറായിയ്ക്കും സർക്കാറിനും ഏറ്റ തിരിച്ചടിയാണ് വിധി.

ഹൈക്കോടതി വിധി അനുകൂലമായ പശ്ചാത്തലത്തിൽ കേസിലെ നടപടികൾ വേഗത്തിലാക്കാനാണ് ഇഡി യുടെ ആലോചന. നിലവിൽ പിണറായി വിജയനെയും റിയാസിനെയും ഒന്നാം പ്രതിയാക്കി രണ്ട് ഇസിഐആർ‍ ആണ് ഇഡി ഇന്നലെ രജിസ്റ്റർ ചെയ്തത്. കേസിൽ നോട്ടീസ് നൽകി ചോദ്യം ചെയ്യലടക്കമുള്ള നചപടികളിലേക്ക് ഉടൻ കടക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ