കോട്ടയം ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളേയും കൂട്ട ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവ് നോബി ലൂക്കോസിന്റെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണമാണ്.
ഷൈനിയും മക്കളായ അലീന, ഇവാന എന്നിവര്‍ ആത്മഹത്യ ചെയ്തതിന്റെ തലേദിവസം ഭര്‍ത്താവ് നോബി ലൂക്കോസ് ഷൈനിയെ ഫോണില്‍ വിളിച്ചിരുന്നു. മദ്യലഹരിയില്‍ വിളിച്ച നോബി ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചു. വിവാഹമോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനത്തിന് അടക്കമുള്ള ചെലവ് നല്‍കില്ലെന്നും പറഞ്ഞു.
നോബിയുടെ അച്ഛന്റെ ചികിത്സക്ക് എടുത്ത വയ്പയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു. ഇക്കാര്യങ്ങള്‍ നോബി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഫോണ്‍ കോളിന്റെ അവസാനം ‘നീയും കുട്ടികളും പോയി മരിക്കൂ’ എന്ന് നോബി പറഞ്ഞു. ഇതുകേട്ടതിലുണ്ടായ മാനസിക സംഘര്‍ഷം താങ്ങാന്‍ വയ്യാതെയാണ് ഷൈനി ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ഭര്‍ത്താവ് പറയുന്നു.
അതേസമയം ആത്മഹത്യ ചെയ്ത ദിവസത്തെയും, സ്‌കൂളില്‍ നിന്നും കുട്ടികള്‍ വീട്ടിലേക്ക് വന്ന ദിനത്തിലെയും CCTV ദൃശ്യങ്ങള്‍ പുറത്ത് വന്നു. മകള്‍ക്ക് ഭര്‍ത്താവിന്റെ ഭീഷണി ഉണ്ടായിരുന്നതായി കുടുംബവും വ്യക്തമാക്കി.
ഫെബ്രുവരി 28ന് പുലര്‍ച്ചെ 4.44നാണ് ഷൈനി മക്കളായ അലീന, ഇവാന എന്നിവര്‍ക്കൊപ്പം പള്ളിയിലേയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയത്. നേരെ പോയത് വീടിന് സമീപത്തുള്ള റെയില്‍വേ ട്രാക്കിലേക്ക്. ഇതിൽ ഒരു കുട്ടിയെ നിർബന്ധിച്ചു പിടിച്ചു വലിച്ചാണ് കൊണ്ടുപോകുന്നത്.
വീട്ടുകാരുടെയും നാട്ടുകാരില്‍ ചിലരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ആത്മഹത്യ പ്രേരണ കുറ്റമാണ് നോബിക്കെതിരെ ചുമത്തിയിരിക്കുന്നത്. തൊടുപുഴയില്‍ നോബിക്കെതിരെ ഗാര്‍ഹിക പീഡന കേസ് നിലനില്‍ക്കുന്നുണ്ട്