കൊല്ലം :- കരുനാഗപ്പള്ളിയിൽ 10 കിലോ കഞ്ചാവുമായി ശൂരനാട് ഇടവന വടക്കതിൽ വീട്ടിൽ ഇരവിച്ചിറ പടിഞ്ഞാറ് സ്വദേശി ദീപു (26) വാണ് പിടിയിലായത്. പോലീസിന്റെ ഡാൻസാഫ് സംഘം ആണ് ദീപുവിനെ പിടികൂടിയത്.
ഒറീസയിൽ നിന്നാണ് പ്രതി ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എസിപി അഞ്ജലി ഭാവന സിഐ ബിജുവി ഡാൻസ് ഓഫ് എസ് ഐ അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.



