Saturday, May 2, 2026
Homeകേരളംകടവന്ത്ര സപ്ലൈകോ ബ്രാഞ്ചിൽ ഏഴു കോടിയുടെ തട്ടിപ്പ് നടത്തിയ മുൻ അസി. മാനേജർ അറസ്റ്റിൽ

കടവന്ത്ര സപ്ലൈകോ ബ്രാഞ്ചിൽ ഏഴു കോടിയുടെ തട്ടിപ്പ് നടത്തിയ മുൻ അസി. മാനേജർ അറസ്റ്റിൽ

സപ്ലൈകൊയുടെ പേരിൽ വൻ തട്ടിപ്പ് നടത്തിയ മുൻ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സപ്ലൈകോയുടെ കടവന്ത്ര ഔട്ട്ലെ്റ്റിൽ ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ അസിസ്റ്റൻഡ് മാനേജർ സതീഷ് ചന്ദ്രനാണ് അറസ്റ്റിലായത്. സപ്ലൈകോയുടെ മെയിൽ ഐഡിയിൽ നിന്ന് വ്യാജ പർച്ചേസ് ഓർഡർ ഉണ്ടാക്കിയും ജി.എസ്.ടി നമ്പർ ദുരുപയോഗം ചെയ്തും ഇയാൾ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയത്.

ഈ രീതിയിൽ ഉത്തരേന്ത്യൻ കമ്പനികളിൽ നിന്ന് സപ്ലൈകോയുടെ പേരിൽ ഏഴ് കോടി രൂപയ്ക്ക് ചോളം ഇറക്കുമതി ചെയ്തു.പണം ലഭിക്കാതെ ആയതോടെ കമ്പനി സപ്ലൈകോയെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങൾ കാരണം ആശുപത്രിയിലാണ് ഇപ്പോൾ സതീഷ് ചന്ദ്രൻ. റിമാൻഡിന് ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com