Sunday, April 14, 2024
Homeകേരളം🌸"ഇന്നത്തെ ചിന്താവിഷയം"🌸 2024 | മാർച്ച് 02| ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 2024 | മാർച്ച് 02| ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

സ്വയം നന്നാകാം; നാടും നന്നായിക്കൊള്ളും
____________________________________

നഗരവാതിലിലെ കാവൽക്കാരനു മുമ്പിൽ, ഒരാൾ കുതിരപ്പുറത്തു വന്നിറങ്ങിയിട്ടു ചോദിച്ചു: “ഇവിടത്തെയാളുകൾ എങ്ങനെയുണ്ട്. എൻ്റെ നഗരക്കാർ ദുഷ്ടരും കൊള്ളരുതാത്തവരുമാണ്. ഞാനൊരു പുതിയ സ്ഥലം അന്വേഷിക്കുകയാണ് “. കാവൽക്കാരൻ: ”ഇവിടത്തെയാളുകൾ അതിനെക്കാൾ മോശക്കാരാണ്,നിങ്ങൾ മറ്റൊരു സ്ഥലം അന്വേഷിക്കുകയായിരിക്കും നല്ലതെന്നു പറഞ്ഞ് അയാളെ ഒഴിവാക്കി.

കുറെ സമയം കഴിഞ്ഞൊരു കാളവണ്ടിയിൽ മറ്റെരാൾ വന്നു. അയാളുടെ വാക്കുകൾ വ്യത്യസ്ഥമായിരുന്നു. “എൻ്റെ നഗരത്തിലെ ആളുകൾ വളരെ നല്ലവരാണ്. പക്ഷെ ജോലിക്കു വേണ്ടി എനിക്കു മറ്റൊരു സ്ഥലം അന്വേഷിച്ചേ മതിയാകൂ”അദ്ദേഹം പറഞ്ഞു. അയാളോടു കാവൽക്കാരൻ പറഞ്ഞു” ഇവിടെ താമസിക്കാം. ഇവിടുള്ളവർ, നിങ്ങളുടെ നാട്ടിലുള്ളവരേക്കാൾ നല്ലവരാണ് ” ഇതെല്ലാം കേട്ടുകൊണ്ടിരുന്നയൊരാൾ കാവൽക്കാരനോടു ചോദിച്ചു. “എന്തുകൊണ്ടാണു താങ്കൾ ആ രണ്ടു പേരോടു, രണ്ടു വിധത്തിൽ മറുപടി പറഞ്ഞത് ” കാവൽക്കാരൻ്റെ മറുപടി ഇപ്രകാരമായിരുന്നു”നിങ്ങളിലെന്താണോ ഉള്ളത്, അതാണു നിങ്ങൾ മറ്റുള്ളവരിലും കാണുക”

നാടു നന്നാക്കുവാൻ,സ്വയം നന്നായാൽ മതി. വഴി മുഴുവൻ പരവതാനി വിരിക്കുന്നതിനേക്കാൾ ഏറെ എളുപ്പം, ഓരോരുത്തരും സ്വന്തം കാലിൽ ചെരിപ്പു ധരിക്കുന്നതാണ്. നമ്മുടെ പരാതികൾക്കനുസരിച്ചു ചുറ്റിലുമുള്ളവരെ മുഴുവൻ മാറ്റിയെടുക്കുവാൻ ശ്രമിക്കുന്നതു മൗഢ്യമാണ്. നാം സ്വയം നന്നാകുമ്പോൾ, മറ്റുളളവരും നന്നായിക്കൊള്ളും “വൈദ്യാ, നിന്നെത്തന്നെ ചികിത്സിക്കൂ ” എന്നാണ് വിശുദ്ധ ലിഖിതം നമുക്കു നൽകുന്ന അനുശാസനം. പുതിയ സ്ഥലമന്വേഷിച്ചു നടക്കുന്നതിനേക്കാൾ, സ്വയം മനസ്സു രുപപ്പെടുത്തിയെടുക്കന്നതാണുത്തമം.

എല്ലാവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം.

✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

RELATED ARTICLES

Most Popular

Recent Comments