Saturday, April 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 02| ശനി ✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 02| ശനി ✍ബേബി മാത്യു അടിമാലി

മനുഷ്യ ജീവിതം അനന്ത സാദ്ധ്യതകളുടേതാണ് ആ സാദ്ധ്യതകളെ തിരിച്ചറിയുകയും അവയെ ഉപയോഗിക്കുകയും ചെയ്യാൻ കഴിയണം.

കണ്മുന്നിൽ അവസരങ്ങളുമുണ്ട് ആശയങ്ങളുമുണ്ട് ഒന്നു ശ്രമിച്ചാൽ വിജയിക്കുകയും ചെയ്യാം. പലപ്പോഴും ശ്രമിക്കാറില്ല എന്നതാണ് വസ്തുത.

അവിശ്വാസം കൊണ്ടോ ആത്മഭയം കൊണ്ടോ ആവാം പലരും സ്വന്തം കഴിവുകളെ അവഗണയുടെ പട്ടികയിലാക്കുന്നത്.

എന്തും തുടക്കത്തിൽ താളം കണ്ടെത്താതെയും വഴുതി വീണുമൊക്കെ തന്നെയാവും മുന്നോട്ടു പോവുന്നത്. എന്നാൽ ക്രമേണയത് നേർ ദിശയിലേക്ക് എത്തുക തന്നെ ചെയ്യും.

ഓരോ പുലരികളും പുതിയ ഊർജമാണ് സമ്മാനിക്കുന്നത്. ഇന്നലെകളുടെ നഷ്ടങ്ങളും, സങ്കടങ്ങളും മറന്ന് സന്തോഷത്തിന്റെ നാളേക്ക് ചിന്തകളെ വഴിതിരിച്ചുവിടാൻ കഴിവുള്ളതായി ഓരോ പ്രഭാതങ്ങളെയും നാം മാറ്റിയെടുക്കണം.

പരാജയം വിധിയുടെ തീർപ്പാണെന്ന് അംഗീകരിച്ചുകൊണ്ട് പോരാട്ടം ഉപേക്ഷിക്കുക മഠയത്തരമായിരിക്കും..എന്തെങ്കിലുമൊക്കെ നേടാനുള്ള സാധ്യതയിരിക്കുമ്പോൾ പോരാടിക്കൊണ്ട് മരിക്കുന്നതായിരിക്കും നിങ്ങളുടെ ശ്രമങ്ങൾ ഉപേക്ഷിക്കുന്നതിനേക്കാൾ നല്ലത്.
ശ്രമങ്ങൾ പരാജയപ്പെടാം പക്ഷെ വിജയം വരെ പോരാട്ടം തുടരുക തന്നെ വേണം.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

Most Popular

Recent Comments