Sunday, July 21, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | ജൂലൈ 11 | വ്യാഴം ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | ജൂലൈ 11 | വ്യാഴം ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

നമ്മൾ തന്നെയാണ് വരം
——————————————

ദരിദ്രനായ ഒരു കർഷകൻ “ദൈവമേ എൻ്റെ കഷ്ടതകൾ തീർക്കണമേ” എന്ന് എന്നും ദൈവത്തോടു പ്രാർത്ഥിക്കുമായിരുന്നു. ഒരു ദിവസം ദൈവം പ്രത്യക്ഷപ്പെട്ട് അയാൾക്കൊരു വരം കൊടുത്തു: “നിൻ്റെ നാട്ടിലെ നദിയിലെ ചെറിയ ഉരുളൻ കല്ലുകൾ പെറുക്കിയെടുക്കുക. അതിലൊന്നിൽ ചൂടനുഭവെപ്പടും. ആ കല്ലുകൊണ്ടു നീ എന്തു സ്പർശിച്ചാലും, അതു സ്വർണമാകും”.

കർഷകൻ, നദിക്കരയിലൊരു കൂടാരമടിച്ചു താമസമായി. അയാൾ നദിയിലിറങ്ങി ഓരോ കല്ലും പെറുക്കിയെടുത്ത് ചൂടുണ്ടോ എന്നു നോക്കും. ഇല്ലെന്നു കണ്ടാൽ, നദിയിലേക്കു തന്നെ വലിച്ചെറിയും. ഇങ്ങനെ മാസങ്ങൾ കഴിഞ്ഞ്, ചൂടുള്ള കല്ല് അയാളുടെ കയ്യിലെത്തി. പക്ഷെ, കിട്ടുന്ന കല്ലുകൾ വലിച്ചെറിഞ്ഞു ശീലിച്ച അയാൾ, അതും നദിയിലേക്കു തന്നെ വലിച്ചെറിഞ്ഞു.

ശീലങ്ങൾക്കൊരു പ്രത്യേകതയുണ്ട്. അവ വളരെപ്പെട്ടന്ന് നമ്മുടെ യജമാനന്മാരാകും. തലച്ചോറിനേപ്പോലും അവ നിയന്ത്രിക്കാൻ ആരംഭിക്കും. അതിനാൽ,ഓരോ ശീലവും ആർജ്ജിക്കുന്നതിനു മുമ്പ് അതിൻ്റെ ഗുണനിലവാരം കൂടി പരിശോധിക്കണം. വേണ്ടാത്തതൊക്കെ ഉപേക്ഷിക്കണം. പക്ഷെ, അവയ്ക്കൊപ്പം, ഉപകാരപ്രദമായവയും ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.

എല്ലാ പ്രാർത്ഥനകളുടെയും ലക്ഷ്യം, കഷ്ടതകൾ മാറണം എന്നും, നല്ലതു വരണമെന്നുമായിരിക്കും. വരങ്ങളുടെയും അനുഗ്രഹങ്ങളുടെയും മൊത്തക്കച്ചവടക്കാരനായി നാം ദൈവത്തെ കാണരുത്‌. പ്രാർത്ഥനയിൽ പ്രസാദിക്കുന്നതിനേക്കാൾ, പ്രവൃത്തിയിൽ പ്രസാദിക്കാനായിരിക്കും ദൈവത്തിന് ഏറെ ഇഷ്ടം.

വരം ലഭിക്കുന്നത് ആഴങ്ങളിൽ നിന്നോ, ആകാശത്തു നിന്നോ അല്ല. ചിന്തയും, കഴിവും കർമ്മശേഷിയുമടങ്ങുന്ന വരങ്ങളുടെ കലവറയാണ് ഒരോ ജീവിതവും.
അതുപേക്ഷിച്ച്, വീണ്ടും വരങ്ങളന്വേഷിച്ചലയുന്നത് മൗഢ്യമായിരിക്കും. യഥാർത്ഥത്തിൽ നാം തന്നെയാണു വരം.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments