Sunday, July 21, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | ജൂലൈ 11 | വ്യാഴം ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | ജൂലൈ 11 | വ്യാഴം ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

മന്ദഹാസങ്ങളെ ചുണ്ടിൽ നിന്നും മായ്ക്കാതിരിക്കു.
ഒർക്കുക, ചിരി ഒരു വിപ്ലവമാണ്, ചിരി ഒരു സാന്ത്വന്തനമാണ് , ചിരി ഒരു ചേർത്തുപിടിക്കാലാണ്.

ഇനിയെങ്കിലും നമുക്ക് ചിരിക്കാൻ പഠിക്കാം. കൂട്ടുകാരെ, പരിചിതരെ, അപരിചതരെ, നാട്ടുകാരെ എന്തിനേറെ നമ്മോട് ശത്രുത വെച്ച് പുലർത്തുന്നവരെ കണ്ടാൽ പോലും നമുക്ക് ചിരിക്കാൻ സാധിക്കണം.

കടന്ന് പോയ കാലങ്ങളെ ഓർത്തെടുക്കാൻ കഴിയുമ്പോൾ ഭൂമിയിലെ ഏറ്റവും മനോഹരമായ അത്ഭുതങ്ങളിൽ ഒന്നിന്റെ പേരാണ് ചിരിയെന്ന് നമുക്ക് മനസിലാക്കാം. മനുഷ്യൻ മനുഷ്യനെ നോക്കി ചിരിക്കാൻ വിമുഖത കാണിക്കുന്ന ഈ വർത്തമാനകാലത്ത് ഇടക്കെങ്കിലും ചിരിക്കാൻ സാധിച്ചില്ലെങ്കിൽ ചിരിയെന്ന സിദ്ധി നമ്മിൽ മാഞ്ഞുപോയെന്നുവരാം.

ഒരു ചിരിയില്‍ ഒരുപാട് പറയുന്നവരാണ് നമ്മള്‍. ഏത് സാഹചര്യത്തിലും ഏത് അവസ്ഥയും പ്രകടിപ്പിക്കാന്‍ നമുക്ക് ഒരു ചിരികൊണ്ടാകും. ചിലപ്പോള്‍ ഒരായിരം വാക്കുകളെ ഒരു ചിരിയില്‍ ഒതുക്കാനുമാകും. ജീവിതം സോഷ്യല്‍ മീഡിയയുടെ നിയന്ത്രണത്തിന് വിട്ടപ്പോള്‍ പോലും “സ്‌മൈലീസി ” നെ ഉപേക്ഷിക്കാന്‍ ആരും തയ്യാറായില്ല. ചിരി മനസിന്റെ കണ്ണാടിയാണ്. ചിരി അപര മനസുകളിലേക്കുള്ള താക്കോലാണ്. അതിനാൽ മനസു തുറന്ന് ചിരിക്കാൻ ശ്രമിക്കാം .

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments