Saturday, April 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 07| വ്യാഴം ✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 07| വ്യാഴം ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

സമൂഹം നന്നാവണമെങ്കില്‍ നമ്മളിൽ നിന്ന് തന്നെ തുടക്കം കുറിക്കണം. നമ്മൾ മറ്റുള്ളവരുടെ ചെയ്തികളിലെ തെറ്റുകൾ ഘോര ഘോരം വിളിച്ചു പറയും അവരു കാരണമാണ് സമൂഹത്തിലെ മൂല്യച്ചുതികൾ എല്ലാം സംഭവിക്കുന്നത് എന്ന് ആക്രോശിക്കും.

ഭരണാധികാരികളെ , മാധ്യമങ്ങളെ , ഉദ്യോഗസ്തരെ സമൂഹത്തിൽ പൊതുരംഗങ്ങളിൽ പ്രവർത്തിക്കുന്നവരെയെല്ലാം വലിയ തോതിൽ വിമർശിക്കും. പക്ഷേ തൻ്റെ സംഭാവന എന്താണ് ഗുണപരമായി സമൂഹത്തിന് വേണ്ടി താൻ നൽകിയിട്ടുള്ളത് എന്നത് സ്വയം വിമർശനപരമായി ഒരിക്കലും വിലയിരുത്തുകയുമില്ല.

സ്വയം നന്നാവുക എന്നതാണ് നന്മയുടെ ആദ്യ പാഠം.
സ്വന്തം ജീവിതത്തില്‍ നന്മകള്‍ ഉള്‍ക്കൊള്ളാതെ മറ്റുള്ളവരോട്‌ സാരോപദേശം നടത്തരുത്‌. സ്വയം മാറാത്തവന്ന്‌ മറ്റാരെയും മാറ്റിയെടുക്കാനാവില്ല.

തിന്മകളിലൂടെ നടന്നു നീങ്ങുകയും, മറ്റുള്ളവരോട് നന്മകളെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുകയും ചെയ്യുന്നത് തികഞ്ഞ കാപട്യമാണ്.
സ്വന്തം ജീവിതത്തില്‍ നന്മ ഉള്‍ക്കൊണ്ടവന് മാത്രമെ അത് വേണ്ടവിധം പ്രതിഫലിപ്പിക്കാനും കഴിയൂ. അതിനാൽ മറ്റുള്ളവരെ വിമർശിക്കുന്നതിന് മുൻപ് സ്വയം വിലയിരുത്തലുകൾക്ക് തയ്യാറാവുക.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments