Tuesday, May 7, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 27 | ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി...

“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 27 | ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പുതുതീരം തേടിയുള്ള യാത്ര.
————————————

കടലോരത്തെ ജീവികളെല്ലാം തിരകൾ വരുമ്പോൾ പാറക്കെട്ടുകളിൽ അള്ളിപ്പിടിച്ചു കിടക്കുമായിരുന്നു. എന്നാലൊരു ജീവിക്കു മാത്രമിതു രസിച്ചില്ല.അവൻ പറഞ്ഞു: “ഞാൻ മടുത്തു ജനിച്ചപ്പോൾ തുടങ്ങി, ഇതേ പണി. തിരമാലയ്ക്കൊപ്പം പോയാൽ.എന്താണു കുഴപ്പം” കൂടെയുള്ളവരെതിർത്തു. “തിരവരുമ്പോൾ ഇവിടെ പിടിച്ചു നിൽക്കാതിരുന്നാൽ വല്ല പാറക്കെട്ടിലും ചെന്നു തല തല്ലി മരിക്കും”

അതു കേൾക്കാതെ അടുത്ത തിരയ്ക്കൊപ്പം യാത്രയായ അവൻ, കടലിൻ്റെ അതുവരെ കാണാത്തൊരു തീരത്തെത്തി അവിടെയുള്ള ജീവികൾ അവനെക്കണ്ടിട്ടു അത്ഭുതത്തോടെ പറഞ്ഞു: “ഒരു പുതിയ ജീവി വന്നിട്ടുണ്ട്. കാഴ്ചയിൽ നമ്മേപ്പോലെയാണെങ്കിലും, അവൻ വ്യത്യസ്ഥനാണു, ഒരു പക്ഷെ അവൻ നമ്മുടെ രക്ഷകനായിരിക്കും” “ഞാൻ രക്ഷകനൊന്നുമല്ല. തിരയ്ക്കൊപ്പം യാത്ര ചെയതു ഇവിടെയെത്തിയെന്നു മാത്രം. നമ്മുടെ ജീവിതം, പര്യടനത്തിനും, സാഹസീകതയ്ക്കും വേണ്ടി കൂടിയുള്ളതാണ്. നിങ്ങളെന്തിനാണിവിടെത്തന്നെ, ഇങ്ങനെ കിടക്കുന്നത് “, അവൻ പറഞ്ഞു അപ്പോഴേക്കും അടുത്ത തിര വന്നു. അതിനൊപ്പം അവൻ യാത്രയായി.

ഒരേ കാഴ്ചകളും, ഒരേ അനുഭവങ്ങളും ജീവിതത്തിൻ്റെ സാധ്യതകളെയും, സാഹസികതയേയുമില്ലാതാക്കും. ഒന്നിലും ഒരു പുതുമയും പരീക്ഷിക്കാത്തവർ, തികച്ചും വിരസരായിരിക്കും. തങ്ങൾ ശീലിച്ചതും, ചെയ്യുന്നതും മാത്രമാണു ശരിയെന്നും മറ്റെല്ലാം അപകടങ്ങളിലേക്കുള്ള വഴിയാണെന്നുമായിരിക്കും, അവരുടെ ചിന്ത. ശരികൾ പലതുമുണ്ടാകും. അവയെ പരീക്ഷച്ചറിയണമെന്നും മാത്രം.

ശീലങ്ങൾ, അടിമത്തത്തിലേക്കുള്ള വഴിയായിരിക്കരുത്. മറ്റുള്ളവർ പറയുന്നതു മാത്രം കേട്ടു ജീവിക്കുന്നവർക്കൊരു സാഹസീകതയും, അനുഭവിക്കാനാകില്ല. നമ്മുക്ക് വളർച്ചക്കനുസരിച്ചുള്ള വിവേകമില്ലെങ്കിൽ. ആരുടെയെങ്കിലും അജ്ഞാനുവർത്തികളായി, ജീവിതമവസാനിപ്പിക്കേണ്ടിവരും. എടുത്തെറിയപ്പെടുന്നതെല്ലാ, ദുരന്തത്തിലേക്കായിരിക്കണമെന്നില്ല. അല്പം ധൈര്യവും സാഹസികതയും കൈമുതലായുണ്ടെങ്കിൽ,ആരും ചെന്നെത്താത്ത. അത്ഭുത ദ്വീപുകളിലെത്തിച്ചേരാൻ നമുക്കായെന്നു വരും.

ജഗദീശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments