Wednesday, June 12, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 27 | ശനി ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 27 | ശനി ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ഒരു വ്യക്തിയെ കുറിച്ച് വ്യക്തമായി അറിഞ്ഞു മനസ്സിലാക്കാതെ, പുകഴ്ത്തിപ്പറയാനോ മോശമായി ചിത്രീകരിക്കാനോ പാടില്ല. ജനങ്ങൾക്കിടയിൽ തന്നെ പുകഴ്ത്തി പറയുന്ന പ്രചാരകരെ പറഞ്ഞു വിടുകയും, അതുവഴി ജനങ്ങളെ പല വിധത്തിലും ചൂഷണം ചെയ്ത് ലാഭം കൊയ്യുന്നവരും കുറവല്ല.

ചില സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ഏതെങ്കിലും വ്യക്തിയിലേക്ക് അവനിലില്ലാത്ത നന്മയും തിന്മയും ചേർത്ത് പറയുമ്പോൾ അടിസ്ഥാനരഹിതമായ കള്ളപ്രചാരണമാണ് നാം നടത്തുന്നതെന്നോർക്കുക. വിനയവും എളിമയും തന്റെ സ്വത്തായിട്ടുള്ള ഒരു വ്യക്തിയേ എല്ലാവരും ഇഷ്ടപെടുന്നു.

ജീവിതത്തിലവർക്ക് പ്രശ്നങ്ങളും പ്രതിസന്ധികളും നന്നേ അപൂർവ്വമായിരിക്കും.
ഒരാൾക്ക് എന്തെല്ലാം കുറവുകളുണ്ടെങ്കിലും എളിമയുള്ള അയാളുടെ സ്വഭാവം പലപ്പോഴും അതു നികത്തുന്നു.

മത്സരാദിഷ്ടതമായ ലോകത്ത് വിനയപൂർവ്വമായ ലളിത ജീവിതവും ഉയർന്ന ചിന്തയുമാകട്ടെ നമ്മുടെ ജീവിത ദർശനം.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments