Thursday, April 18, 2024
Homeകേരളം🌸"ഇന്നത്തെ ചിന്താവിഷയം"🌸 2024 | മാർച്ച് 06| ബുധൻ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 2024 | മാർച്ച് 06| ബുധൻ ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

സന്തോഷത്തിൻ്റെ താക്കോൽ നമ്മുടെ കയ്യിൽ തന്നെയാണ്
________________________________________________

ഒരു രാജസേവകൻ ദരിദ്രനായിരുന്നെങ്കിലും, സന്തോഷവാനായിരുന്നു. ഒരിക്കൽ രാജാവ് തൻ്റെ മന്ത്രിയോടു പറഞ്ഞു: “ഇത്രയും സമ്പത്തും പ്രതാപവും ഉണ്ടെങ്കിലും, എനിക്കു സന്തോഷമില്ല. എന്നാൽ നമ്മുടെ സേവകൻ ദരിദ്രനാണെന്നങ്കിലും, സന്തോഷവാനാണ്. എങ്ങനെയാണവൻ്റെ സന്തോഷം ഇല്ലാതാക്കുക” “അതിനു മാർഗ്ഗമുണ്ടു, പ്രഭോ” മന്ത്രി പറഞ്ഞു. ” 99 സ്വർണ്ണ നാണയങ്ങൾ ഒരു കവറിലിട്ടു, ഈ നൂറു നാണയങ്ങൾ നിനക്കുള്ളതാണെന്ന ഒരു കുറിപ്പോടെ, അയാളുടെ വീട്ടുപടിക്കൽ വെയ്ക്കുക “. രാജാവ് അപ്രകാരം ചെയ്തു.

നേരം പുലർന്നപ്പോൾ, സേവകനു പണക്കിഴി കിട്ടി. രാജസമ്മാനമാണെന്നറിഞ്ഞു, അയാൾ ഏറെ സന്തോഷിച്ചു. അതും നുറു സ്വർണ്ണ നാണയങ്ങൾ, പക്ഷെ എണ്ണി നോക്കിയപ്പോൾ, ഒരെണ്ണം കുറവ്. അയാൾ തെരച്ചിൽ തുടങ്ങി. വീടും പറമ്പും അരിച്ചു പെറുക്കി. ഭാര്യയേയും മക്കളേയും ചോദ്യം ചെയ്തു. പകൽ ഭക്ഷണം പോലും കഴിക്കാതെ, ആ നാണയത്തിൻ്റെ പുറകെ അയാൾ നടന്നു. അന്നു രാത്രി അയാൾക്ക് ഉറക്കം വന്നില്ല. ജീവിതത്തിൽ ആദ്യമായി അയാൾ ഉറങ്ങാതിരുന്ന രാത്രിയായിരുന്നു

കിട്ടാത്തതൊന്ന് എപ്പോഴും അങ്ങനയാണു. ബാക്കി തൊണ്ണൂറ്റൊമ്പതിൻ്റെ വിലയും സൗഭാഗ്യവും അതു അപ്രസക്തമാക്കും. ആ ഒന്നു കൂടെയുണ്ടായിരുന്നെങ്കിൽ അതായിരിക്കും എപ്പോഴത്തേയും ചിന്ത. നേടാൻ പറ്റാതെ പോയ വിജയങ്ങൾ, എപ്പോഴും നമ്മുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. കിട്ടിയതിൻ്റെ നേട്ടത്തെക്കാൾ, കിട്ടാതെ പോയതിൻ്റെ നഷ്ടബോധം, നമ്മുടെ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കും. ജീവിതകാലം മുഴുവൻ നമ്മോടെപ്പം നിന്നവരെപ്പോലും സംശയിക്കാൻ, അതു കാരണമായേക്കാം.

എല്ലാ തിരച്ചിലുകളുടെയും കാരണം, ചുറ്റുപാടുകളിൽ ഉണ്ടാകണമെന്നില്ല. എന്നാൽ, ഉള്ളിലേക്കൊന്നു തിരിഞ്ഞു നോക്കിയാൽ, പല അന്വേഷണങ്ങളും അവസാനിക്കും. നമ്മുടെ സന്തോഷത്തിൻ്റെ താക്കോൽ, നമ്മുടെ കൈയ്യിൽത്തന്നെയാണ്. അതു മറ്റെരാളുടെ കയ്യിൽ ഏൽപ്പിക്കരുത് നമുക്കെന്തില്ല എന്നതല്ല, നമുക്കെന്തുണ്ടു എന്നതായിരിക്കണം, നമ്മുടെ സന്തോഷത്തിൻ്റെ അടിസ്ഥാനവും അളവുകോലുമാകേണ്ടത്.

സർവ്വേശ്വരൻ സഹായിക്കട്ടെ എല്ലാവർക്കും നന്മ നേരുന്നു. നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments