Thursday, April 18, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 06| ബുധൻ ✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 06| ബുധൻ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ജീവിതത്തിലെ നല്ല സുഹൃത്തുക്കൾ നന്മയു൦ ഭാഗ്യവുമാണ്.
ആർക്കാണോ നിങ്ങളുടെ പുഞ്ചിരിക്ക് പിന്നിലെ വേദന മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ആർക്കാണോ നിങ്ങളുടെ ദേഷ്യത്തിന് പിന്നിലെ സ്നേഹ൦ മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ആർക്കാണോ നിങ്ങളുടെ മൌനത്തിന് പിന്നിലെ കാരണം മനസ്സിലാക്കാന്‍ സാധിക്കുന്നത്.
അവരാണ് നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തുക്കൾ. അവരോടൊത്ത് കൈകോർത്ത് നിൽക്കുക.

മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കുന്നതോടൊപ്പം നന്മയുള്ള വ്യക്തിത്വത്തിന്റെ ഒരു പ്രധാന ഘടകം കൂടിയാണ് വിനയം എന്നത്. നമുക്കെന്തെല്ലാം ഗുണങ്ങളോ പദവികളോ നേട്ടങ്ങളോ ഉണ്ടെങ്കിലും എളിമയില്ലെങ്കിൽ അവയൊന്നും വേണ്ടത്ര ഗുണം ചെയ്തു എന്നുവരില്ല.

എന്തൊക്കെ കുറവുകളും പിഴവുകളും ഉണ്ടെങ്കിലും വിനയമെന്ന സ്വഭാവഗുണം നമ്മിലുണ്ടെങ്കിൽ അവയെല്ലാം മറികടക്കാനും ഏതു ലക്ഷ്യം നേടുവാനും നമ്മെ പ്രാപ്തരാക്കും.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments