രാജ്യത്ത് കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ നിർദേശപ്രകാരം മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഇനി നേരിട്ട് കഫ് സിറപ്പുകൾ വാങ്ങാൻ സാധിക്കില്ല.കഫ് സിറപ്പുകൾ ഉൾപ്പെടെ എല്ലാ സിറപ്പുകൾക്കും ഈ ഉത്തരവ് ബാധകമാണ്.
ഇതോടെ മെഡിക്കൽ സ്റ്റോറുകളുടെ കൗണ്ടറിൽ നിന്ന് സിറപ്പിന്റെ പേര് പറഞ്ഞ് നേരിട്ട് വാങ്ങുന്നത് നിയമവിരുദ്ധമായി കണക്കാകുമെന്നാണ് ഉത്തരവ്.
മധ്യപ്രദേശിലും രാജസ്ഥാനിലും വ്യാജ സിറപ്പ് ഉപയോഗിച്ചതിനെ തുടർന്ന് നിരവധി കുട്ടികൾ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കർശന നടപടി സ്വീകരിച്ചത്.



