കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നല്ല മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്‍ഡിഎഫും യുഡിഎഫും പരാജയഭീതിയിലാണെന്നും ഇരുമുന്നണികള്‍ക്കും വിജയം അവകാശപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്നു മോദി പറഞ്ഞു.
വന്‍ തോതില്‍ സ്ത്രീ വോട്ടര്‍മാര്‍ ബൂത്തിലെത്തിയെന്നും പോളിങ് ശതമാനം വര്‍ധിക്കുമ്പോള്‍ ബിജെപി വിജയിക്കാറുണ്ടെന്നും മോദി പറഞ്ഞു. ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.



