Sunday, September 20, 2026
Homeഇന്ത്യശനിയും ഞായറും ബാങ്കുകള്‍ പ്രവര്‍ത്തിക്കും.

ശനിയും ഞായറും ബാങ്കുകള്‍ പ്രവര്‍ത്തിക്കും.

ഇന്നും നാളെയും രാജ്യത്തെ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാരിന്‍റെ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ഏജന്‍സി ബാങ്കുകളുടെ ശാഖകളാണ് തുറന്ന് പ്രവർത്തിക്കുക.

സാമ്പത്തിക വര്‍ഷത്തെ (2023-’24) അവസാന ദിവസങ്ങളായതിനാലും നിരവധി സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുള്ളതിനാലുമാണ് ശാഖകള്‍ തുറക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചത്. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് നടപടി.

നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍, റിയല്‍ടൈം ഗ്രോസ് സെറ്റില്‍മെന്‍റ് എന്നീ സേവനങ്ങള്‍ ഈ ദിവസങ്ങളിൽ ലഭിക്കും. സര്‍ക്കാര്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ ചെക്കുകളുടെയും ക്ലിയറിങ് നടപടികളും അന്നേദിവസങ്ങളില്‍ നടക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ റെസീപ്റ്റ്, പേയ്മെന്‍റ് ഇടപാടുകള്‍, പെന്‍ഷന്‍ വിതരണം, സ്പെഷ്യല്‍ ഡെപ്പോസിറ്റ് സ്കീം, പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് സ്കീം, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന, റിസര്‍വ് ബാങ്ക് അംഗീകൃത ബോണ്ട് ഇടപാടുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ ദിവസങ്ങളിൽ നടത്താം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ