Monday, September 21, 2026
Homeകേരളംഡോ.എം .എസ്. സുനിലിന്റെ 345 - മത് സ്നേഹഭവനം വിധവയായ സ്മിതയ്ക്കും കുടുംബത്തിനും

ഡോ.എം .എസ്. സുനിലിന്റെ 345 – മത് സ്നേഹഭവനം വിധവയായ സ്മിതയ്ക്കും കുടുംബത്തിനും

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന സ്ത്രീകളും കുട്ടികളും അടങ്ങിയ നിരാലംബ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 345 – മത് സ്നേഹഭവനം ഉഷാ വർഗീസിന്റെ സഹായത്താൽ മല്ലപ്പള്ളി മുരണി ശ്രീനിലയത്തിൽ വിധവയായ സ്മിതയ്ക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഉഷ വർഗീസ് നിർവഹിച്ചു.

ഏതാനും വർഷങ്ങൾക്കു മുമ്പ് സ്മിതയുടെ ഭർത്താവ് സുരേഷ് രോഗം മൂലം ഗുരുതരാവസ്ഥയിലാകുകയും ഭീമമായ തുക ചികിത്സയ്ക്കായി ചിലവഴിക്കേണ്ടിയും വന്നു. എന്നാൽ ആശുപത്രിയിൽ വച്ച് കഴിഞ്ഞവർഷം സുരേഷ് മരണപ്പെടുകയും കടം വീട്ടുവാൻ വേണ്ടി ഉള്ള കിടപ്പാടം വിൽക്കേണ്ടിയും വന്ന സ്മിത വിദ്യാർത്ഥികളായ രണ്ടു കുഞ്ഞുങ്ങളോടും ഭർത്താവിന്റെ വൃദ്ധ മാതാവിനോട് ഒപ്പം മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ കഴിയുകയായിരുന്നു. ഇവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും, അടുക്കളയും, ഹാളും, ശുചി മുറിയും, സിറ്റൗട്ടും അടങ്ങിയ 650 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു.

ഉഷ വർഗീസിന്റെ സഹായത്താൽ പണിയുന്ന നാലാമത്തെ വീടാണ് ഇവർക്കായി നൽകിയത്. ചടങ്ങിൽ വാർഡ് മെമ്പർ പ്രകാശ് കുമാർ., പ്രൊഫ. ചാണ്ടി. എൻ. ജോർജ്., പ്രോജക്ട് കോഡിനേറ്റർ കെ. പി .ജയലാൽ., ബി. എൽ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ