Wednesday, May 22, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 16 | ശനി ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 16 | ശനി ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

രണ്ടു പേർക്കിടയിൽ അകലം വരാൻ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ..?
മുൻപ് ആത്മാർഥ സുഹൃത്തുക്കളായിരുന്നവർ ഇപ്പോൾ പരസ്പരം മിണ്ടാതിരിക്കാനും , പ്രണയത്തിലായിരുന്നവർ അകലത്തിലായതിനും , അടുപ്പമുണ്ടായിരുന്ന പലരും ഓർക്കുകപോലും ചെയ്യാത്തതിനുമൊക്കെ കാരണം അന്വേഷിച്ചിട്ടുണ്ടോ..??
വാശിയാണത്..!

നമ്മളറിയാതെ നമ്മെ മാറ്റിക്കളയുന്ന ഒന്നാം തരം വാശി..!!

രണ്ടുപേർ തമ്മിൽ ഒരുപാടടുപ്പമുണ്ടെന്നു കരുതുക. പിന്നൊക്കെയും നമ്മളറിയണം.
നമ്മളോട് പറയണം. നമ്മളില്ലാതെ ഒന്നും പാടില്ലെന്നൊക്കെയുള്ള വാശികളിലായിരിക്കും അതു തുടങ്ങുക.

പിന്നെപ്പിന്നെ അത് സ്വാതന്ത്ര്യം കെടുത്തുന്ന വാശികളാകും. മിക്കപ്പോളും നമ്മളോട് പറയാൻ വിട്ടുപോകുന്ന കാര്യങ്ങൾ അറിഞ്ഞില്ലെന്നും പറഞ്ഞില്ലെന്നുമൊക്കെപ്പറഞ്ഞാകും തെറ്റിദ്ധാരണ തുടങ്ങുക.

പിന്നെ അവനിങ്ങോട്ടു മിണ്ടട്ടെ. അവളിങ്ങോട്ടു മിണ്ടട്ടെ എന്നിട്ടാകാം ഞാൻ എന്നു വാശിയാകും. നമ്മളോർക്കാതെ പോകുന്നത് അതേ വാശി മറ്റേയാൾക്കും ഉണ്ടാകും എന്നതാണ്..

രണ്ടാളും വാശിയിൽ തന്നെ നിൽക്കുവോളം ഒരുപാടിഷ്ടമുണ്ടായിരുന്ന ഒരു സൗഹൃദം. ഒരു ബന്ധം ഒക്കെ പതിയെ ഇല്ലാണ്ടാകലായി.

ഒരുമെസ്സേജിടാൻ നമുക്കും തോന്നില്ല. അവർക്കും തോന്നില്ല. വാശി..!!!
അതേസമയം “വാശി ” ഉപേക്ഷിക്കും എന്നു സ്വയം വാശി പിടിച്ചുനോക്കിയേ..

നമ്മൾ ആരോടും ഒന്നിനോടും വാശി കാണിക്കില്ലെന്നു നിശ്ചയിച്ചുനോക്കു.
ബന്ധങ്ങൾ അതീവ മനോഹരമാകുന്നത് കാണാം.

ഇങ്ങോട്ട് മിണ്ടീല്ലേലും അങ്ങോട്ട് മിണ്ടണം.. പിന്നേം മിണ്ടീല്ലേലും വീണ്ടും മിണ്ടണം.
മൂന്നാം വട്ടം ശ്രമിച്ചിട്ടും മിണ്ടീല്ലേൽ പിന്നെ ശ്രമിക്കണ്ട..!

അത് വാശിയല്ല തീരുമാനമാണ്.. എന്നുമനസ്സിലാക്കണം. നമ്മളെ വേണമെന്നുള്ളവർ നമ്മുടെ മുന്നിൽ വാശികാണിക്കാതിരിക്കട്ടെ എന്നതിനേക്കാൾ നല്ലചിന്തയാണ് നമുക്ക് വേണമെന്നുള്ളവർക്ക് മുന്നിൽ നമ്മൾ തോറ്റുകൊടുക്കുന്നത്.

വിട്ടുകൊടുക്കലാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ താഴ്‌വാരം..!
ക്ഷമിക്കുക എന്നതാണ് ജീവിതത്തിലെ വസന്തം..! എല്ലാർക്കും അതിനുകഴിയട്ടെ…

വാശിയൊക്കെ മാറ്റിവച്ചു പ്രിയപ്പെട്ട ആൾക്കൊരു മെസ്സേജിട്ടെ.. ചിലനേരങ്ങളിൽ തോൽവിയാണ് യഥാർത്ഥ വിജയം.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments