Wednesday, June 12, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | മെയ് 23 | വ്യാഴം ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | മെയ് 23 | വ്യാഴം ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ഏതു വിഷയത്തിലുമുള്ള നമ്മുടെ നിലപടുകളും സമീപനങ്ങളുമാണ് നമ്മുടെ സമൂഹത്തിലെ സ്ഥാനം നിശ്ചയിക്കുന്നത്.

പ്രതികരണം സ്വഭാവത്തിന്റെ പ്രതിനിധിയാണ്. വികാരം വിവേകത്തിന്റെ പ്രതിയോഗിയും.

ഉള്ളിൽ രൂപംകൊള്ളുന്ന ദേഷ്യം യഥാർഥ സ്വഭാവം പുറത്തുകൊണ്ടുവരും.
എന്ത് ഉള്ളിൽ കൊണ്ടുനടന്നാലും ഒരിക്കൽ പുറത്തുവരും. അതു സുഗന്ധമാണെങ്കിലും ദുർഗന്ധമാണെങ്കിലും.

മാലിന്യങ്ങളുടെ ഭാണ്ഡക്കെട്ടുമായി യാത്ര ചെയ്യരുത് സമയം കഴിയും തോറും ദുർഗന്ധം അസഹ്യമാകും.

ചവറുകൂനയിൽ നിക്ഷേപിക്കേണ്ട മാലിന്യക്കൂമ്പാരത്തിന്റെ മാറാപ്പും പേറി നടക്കുന്നവൻ ഭാരം താങ്ങാനാവാതെ വരുമ്പോൾ അവയെല്ലാം വഴിയിൽ വിതറും. ആ മാലിന്യവസ്തുക്കൾക്ക് വിദ്വേഷത്തിന്റെയും അസഹിഷ്‌ണുതയുടെയും താൻപോരിമയുടെയും രൂപഭാവങ്ങൾ ഉണ്ടാകും.

മലിന ചിന്തകളുടെ മാറാപ്പുമായി സഞ്ചരിക്കാതിരിക്കാം ചുറ്റിലും സുഗന്ധം താനെ നിറയും.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments