Wednesday, June 12, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | ജൂൺ 02 | ഞായർ ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | ജൂൺ 02 | ഞായർ ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ജീവിതം എപ്പോഴും നാം ഉദ്ദേശിച്ച വഴിയിലൂടെ തന്നെ മുന്നോട്ടു പോകണമെന്നില്ല.
തീര്‍ത്തും അപരിചിതമായ സാഹചര്യങ്ങളെ നേരിടേണ്ടതായി വന്നേക്കാം.

അങ്ങനെ വരുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പകച്ചു നിന്നതു കൊണ്ട് കാര്യമില്ല. മറിച്ച് ആ സാഹചര്യത്തെ ഉള്‍ക്കൊള്ളാനും നേരിടാനും ശ്രമിക്കണം.

ജീവിതത്തിലെ പ്രശ്നങ്ങളില്‍ പലതും നമ്മുടെ ഉള്ളിലെ കഴിവു പുറത്തെടുക്കാനുള്ള അവസരങ്ങളാകാം.
വലിയൊരു പരാജയം ഉണ്ടായാല്‍ അത് ഉള്‍ക്കൊള്ളാനും വിജയത്തിലേക്കുള്ള പരിശ്രമത്തിന്‍റെ തുടക്കമായി കാണാനും കഴിഞ്ഞാല്‍ നാം വിജയിച്ചു എന്ന് അര്‍ത്ഥം.

ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ വരുമ്പോള്‍ പോലും എന്‍റെ ജീവിതം തകര്‍ന്നു എന്ന് ചിന്തിക്കുന്നവരുണ്ട്.
ഇവര്‍ക്ക് ജീവിതം കഠിനമായി അനുഭവപ്പെടും.

എന്നാല്‍ ജീവിതത്തില്‍ ചെറിയ താളപ്പിഴകള്‍ വരുമ്പോള്‍ അത് ഉള്‍ക്കൊള്ളാനും അതിനെ നേരിടാനും ശ്രമിക്കുന്ന മറ്റൊരു വിഭാഗം ഉണ്ട്.

എണ്ണത്തില്‍ കുറവായ ഇവരാണ് യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ വിജയിക്കുന്നത്.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments