Thursday, June 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | മെയ് 31 | വെള്ളി ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | മെയ് 31 | വെള്ളി ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

എതൊരു മനുഷ്യന്റെയും ജീവിതത്തിൽ തെറ്റുകളും പിഴവുകളും സംഭവിക്കാം. വന്നു പോയ തെറ്റുകളിൽ നിന്നും വീഴ്ച്ചകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് സ്വയം തിരുത്തലിന് വിധേയനാവുക.

തെറ്റുകൾ പലരീതിയിൽ സംഭവിക്കാം, എല്ലാ തെറ്റുകളും തിരുത്തപ്പെടേണ്ടതാണെങ്കിലും ശിക്ഷാർഹമല്ല.

അറിയാതെ സംഭവിക്കുന്ന തെറ്റുകൾക്ക് കഠിനമായ ശിക്ഷകൾ നൽകാൻ തുടങ്ങിയാൽ ആത്മാർത്ഥതയോടെ കടമകൾ നിറവേറ്റാൻ ആരും മെനക്കെടില്ല.

തെറ്റുവരുത്താൻ സ്വാതന്ത്ര്യം ലഭിക്കുന്നവർ മാത്രമാണ് തനിമയുടെയും പക്വതയുടെയും പാതയിൽ എത്തുന്നത്. അല്ലാത്തവർ പാതിവഴിയിൽ പിന്തിരിയും.

കൂട്ടായ പ്രവർത്തനങ്ങൾ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില മര്യാദകൾ ഉണ്ട്. ആദ്യ പിഴവിൽ ആരുടെയും ആത്മവീര്യത്തെ ചോർത്തരുത്. തിരുത്താനുള്ള സമയവും സാഹചര്യവും എല്ലാവർക്കും നൽകണം.

തെറ്റിന്റെ വഴികളിൽ നിന്നും പിൻ തിരിഞ്ഞ് ശരിയുടെ മാർഗ്ഗത്തിലൂടെയുള്ള മുന്നേറ്റമാകട്ടെ ഓരോ ജീവിതങ്ങളും .

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments