Wednesday, June 12, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | മെയ് 31 | വെള്ളി ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 31 | വെള്ളി ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ആരേയും അയോഗ്യരെന്നു കരുതാതെ ഇരിക്കുക
——————————————————————————–

ഒരു സന്യാസി വഴി തെറ്റി കാട്ടിലൂടെ അലയുകയായിരുന്നു. വനാതിർത്തിയിൽ എത്തിയപ്പോൾ, ഒരാൾ ഒരു വീടു തുറക്കുന്നത് അദ്ദേഹം കണ്ടു. സന്യാസി അയാളോടു ചോദിച്ചു: “എനിക്കു താമസിക്കാൻ ഒരു സ്ഥലം കിട്ടുമോ?” അയാൾ പറഞ്ഞു: “ഇവിടെ അത്തരം സ്ഥലങ്ങളൊന്നുമില്ല. ഞാനൊരു കള്ളനാണ്. സമ്മതമാണെങ്കിൽ എന്റെ കൂടെ പാർക്കാം”. സന്യാസി സമ്മതിച്ചു. ഒരു മാസത്തോളം അയാളുടെ കൂടെ താമസിച്ചു. എല്ലാ രാത്രിയിലും കള്ളൻ മോഷണത്തിനു പോകും. തിരിച്ചു വരുമ്പോൾ സന്യാസി ചോദിക്കും: ” “ഇന്നെന്തെങ്കിലും കിട്ടിയോ?” കള്ളൻ പറയും: ” ഇന്നൊന്നും കിട്ടിയില്ല. പക്ഷെ, നാളെ ഉറപ്പായും കിട്ടും!”

ഒരു മാസം ഇങ്ങനെ തുടർന്നു. സന്യാസി നാട്ടിൽ തിരിച്ചെത്തി, ധ്യാനം തുടങ്ങി. ലക്ഷ്യം നേടുന്നതു വരെ മടുപ്പില്ലാതെ അദ്ദേഹം ധ്യാനം തുടർന്നു. അവസാനം സന്യാസി തിരിച്ചറിഞ്ഞു: “കള്ളനായിരുന്നു തൻ്റെ ഗുരു !”

എല്ലാവരിൽ നിന്നും നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും? ഗുരുവിനുണ്ടാകേണ്ടതു രൂപഭാവങ്ങളല്ല. അറിവും ആത്മശക്തിയുമാണ്. കണ്ടുമുട്ടുന്ന ആരിൽ നിന്നും പാoങ്ങൾ പഠിക്കാനും, ജീവിതം ക്രമപ്പെടുത്താനും തയ്യാറായാൽ, ഗുരുക്കന്മാരെ തേടി മലനിരകളിലേക്കും, മരുഭൂമികളിലേക്കും പോകേണ്ട കാര്യമില്ല. അനുദിന ജീവിത അനുഭവങ്ങളിൽ നിന്നു ലഭിക്കുന്ന പാoങ്ങൾക്ക് പാഠശാലകളിൽ നിന്നു ലഭിക്കുന്ന അറിവിനേക്കാൾ ആഴവും പ്രായോഗികതയും ഉണ്ടാകും. സ്ഥിരോത്സാഹത്തിനു പകരം വയ്ക്കാൻ കഴിയുന്ന മറ്റൊന്നുമില്ല. ദൃഢനിശ്ചയത്തോടെ കർമ്മം ചെയ്താൽ ഏതു കാര്യവും സാധിക്കും നിശ്ചയം.

ആരും പരിപൂർണ്ണരല്ല. വഴി തെറ്റാം. പരാജയപ്പെടാം. അലഞ്ഞു തിരിയാം. ആരും അനർഹരോ, അനഭിമതരോ അല്ല. അയോഗ്യരെന്നു നാം കരുതുന്നവരാകാം അവസാനം അത്താണിയാകുന്നത്.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments