Saturday, June 22, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 – 2024 | മെയ് 10 | വെള്ളി

🌹 ചിന്താ പ്രഭാതം 🌹 – 2024 | മെയ് 10 | വെള്ളി

ബേബി മാത്യു അടിമാലി

വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ജീവിതത്തിൽ നമുക്ക് ആവോളം നേരിടേണ്ടി വരും. നിങ്ങൾ ശരിയായപാതയിലാണ് സഞ്ചരിക്കുന്നത് എങ്കിൽ കല്ലേറുകളെ ഭയപ്പെടാതെ ധൈര്യപൂർവ്വം മുന്നോട്ടു പോവുക . കാമ്പുള്ള വിമർശനങ്ങളെ ഉൾക്കൊള്ളുക , തിരുത്താൻ ശ്രമിക്കുക. അല്ലാത്തവയെ അവഗണിക്കുക.

എതിർപ്പുകൾ നമ്മളെ ശക്തരാക്കും, അപവാദങ്ങൾ നമ്മളെ ശ്രദ്ധാലുവാക്കും, കുറ്റപ്പെടുത്തലുകൾ നമ്മളെ ശരിയിലേക്ക് നടക്കാൻ പ്രാപ്തരാക്കും.

കട്ടിയുള്ള പുറംതോട് പൊളിച്ചാണ് വിത്ത് മുള പൊട്ടുന്നത്, കനമുള്ള മണ്ണിനെ തുരന്നാണ് തൈ ആവുന്നത്, കീടങ്ങളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് അത് ചെടിയാവുന്നത്.

കാറ്റിലും മഴയിലും ആടിയുലഞ്ഞ് വൃക്ഷമാവും, ഒടുവിൽ പൂക്കുമ്പോഴും കായ്ക്കുമ്പോഴും മാത്രമാണ് പലരും തിരിഞ്ഞു നോക്കുന്നത്. അപ്പോഴും കല്ലെറിയാൻ ആളുകളുണ്ടാവും, പക്ഷെ എറിയുന്നത് ആ വൃക്ഷത്തണലിൽ നിന്നാണെന്ന് ആരും ഓർക്കാറില്ല.

ജീവിതമാകുന്ന ഈ വൃക്ഷം കൊണ്ട് അന്ത്യശ്വാസം വരെയും മറ്റുള്ളവർക്ക് തണലാകുവാൻ ശ്രമിക്കാം. അതായിരിക്കട്ടെ നമ്മുടെ ജീവിത ലക്ഷ്യം.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments