Saturday, July 20, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 10 |...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 10 | വെള്ളി

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ആരേയും നിന്ദിക്കരുത്, എല്ലാവരേയും മാനിക്കാം
——————————————————————-

ഒരു പുരോഹിതനും, ഡോക്ടറും, അദ്ധ്യാപകനും, ബിസ്നസുകാരനും പതിവായി ഗോൾഫ് കളിക്കുന്ന സുഹൃത്തുക്കളായിരുന്നു. ഒരു ദിവസമവർ കളിക്കാൻ മൈതാനത്തിലെത്തിയപ്പോൾ, മറ്റൊരു സംഘം കളി തുടങ്ങിയിരുന്നു.
വളരെയിഴഞ്ഞു നീങ്ങുന്ന കളിയായിരുന്നുഅവരുടേത്, കാത്തുനിന്നു മടുത്ത അവർ, ഗോൾഫ് ക്ലബ്ബിലെ ജോലിക്കാരുനോടു ചോദിച്ചു: “ഇതെന്താണ്, ഇത്രയും വേഗം കുറഞ്ഞ കളി” അയാൾ പറഞ്ഞു: “ഇവർ കാഴ്ചയില്ലാത്തവരാണ്. ഫയർഫോർസിലെയും, പോലിസിലെയും, സൈന്യത്തിലും ജോലിക്കിടെ കാഴ്ച നഷ്ടപ്പെട്ടതാണ്”. അതു കേട്ടപ്പോൾ നാൽവർ സംഘം നിശബ്ദരായെങ്കിലും ബിസ്നസ്സുകാരൻ പറഞ്ഞു: “മറ്റുളളവർക്കു ശല്യമാകാതെ ഇവർക്കു രാത്രിയിൽ കളിച്ചു കൂടെ”

അവരവർ തന്നെ നിർമ്മിക്കുന്ന അതിജീവന കഥകളിലൂടെയാണ്, ഓരോരുത്തരുടെയും ജീവിത യാത്ര. കഥയറിയാതെ ആട്ടം കാണതരുതെന്നു മാത്രമല്ല, അന്യരെ അവഹേളിക്കയുമരുത്. എല്ലാ ജീവിതങ്ങൾക്കും, മറ്റാരും കാണാത്ത ചില പിന്നാമ്പുറങ്ങളുണ്ടാകും. അത്തരം അവസ്ഥകളും, അവ രൂപപ്പെടുത്തുന്ന സാഹചര്യങ്ങളും പരിഗണിച്ചാൽ, അവരെ നമ്മൾ എഴുന്നേറ്റു നിന്ന് ആദരിക്കേണ്ടി വരും.

സ്ഥാനമോ, ശേഷിയോ നോക്കാതെയുള്ള ആദരം എല്ലാവർക്കും നൽകാൻ നാം ബാദ്ധ്യസ്ഥരാണ്. ആലംബഹീനരും, മാറ്റി നിർത്തപ്പെട്ടവരും,ഏറെ ആദരിക്കപ്പെടേണ്ടവരാണ്. പ്രശസ്ഥർക്കും, അറിയപ്പെടുന്നവർക്കും നൽകുന്ന ബഹുമതികൾ, അവർക്കു നൽകപ്പെടുന്ന അംഗീകാരം മാത്രമല്ല, അതു നൽകുന്നവർക്ക് അംഗീകാരം ലഭിക്കാനുള്ള മാർഗ്ഗംകൂടിയാണ്. എന്നാലാരും ശ്രദ്ധിക്കാത്തവർക്കു നൽകുന്ന അംഗീകരം, അതു ലഭിക്കുന്നവർക്കു തികച്ചും പ്രാചോദനദായകമായിരിക്കും.

ആർക്ക്, ആരെന്തു നൽകുന്നുവെന്നതാണ് ദാനത്തിന്റെ അളവുകോലുള്ളവർക്കു
ദാനം നൽകുന്നതു പെരുമയ്ക്കു വേണ്ടിയാണ്. എന്നാലൊന്നുമില്ലാത്തവർക്കു ദാനം നൽകുന്നത്, ദീനാനുകമ്പയും. ഒരോരുത്തർക്കും വേണ്ടതുനൽകാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. എന്നാൽ എല്ലാവരും ഒരുമിച്ചു നൽകുന്ന ദാനത്തിൽ നിന്നും, ഒഴിഞ്ഞുമാറാതിരിക്കാനുള്ള മഹാമനസ്കതയെങ്കിലും എല്ലാവർക്കുമുണ്ടാകണം.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments