Thursday, July 18, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മെയ് 02 | വ്യാഴം ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | മെയ് 02 | വ്യാഴം ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ഇഷ്ടപ്പെട്ട വ്യക്തികൾ കൂടെയുള്ളപ്പോൾ മഴവില്ല് വിരിഞ്ഞു നില്‍ക്കുന്ന ആകാശം പോലെ നമ്മുടെ മനസ്സും ജീവിതവും വര്‍ണ്ണങ്ങള്‍ നിറഞ്ഞു മനോഹരമായി തീരുന്നു.

ഹൃദയങ്ങൾ തമ്മിൽ ഇണക്കപ്പെട്ടവരാകും നല്ല സുഹൃത്തുക്കൾ, അവരുടെ മനസ്സുകളെ ഒന്നിപ്പിക്കുന്ന എന്തൊക്കെയോ ചിലത്‌ അവര്‍ക്കിടയില്‍ ഉണ്ടാകും.

ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളുമായി ഹൃദയബന്ധമുള്ള എല്ലാ സൗഹൃദങ്ങളും എന്നെന്നും നിലനില്‍ക്കട്ടെ

വാർദ്ധക്യം വന്ന് ചേരുന്നതോട് കൂടി മാത്രമേ, യൗവ്വനത്തിന്റെ വില നമ്മളറിയുന്നുള്ളൂ. രോഗാവസ്ഥയിലായിരിക്കുമ്പോഴാണ് ആരോഗ്യത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം നാം തിരിച്ചറിയുന്നത്.

വെറുതെ കളഞ്ഞ യൗവ്വനത്തെക്കുറിച്ചും പാഴാക്കിയ ആരോഗ്യത്തെക്കുറിച്ചും പരിതപിക്കേണ്ടി വരുന്നവരായി നമ്മൾ മാറരുത്.

ചെയ്യേണ്ട കാര്യങ്ങൾ അതാതിന്റെ സമയത്ത് തന്നെ ചെയ്യേണ്ടതുണ്ട്, നാം പാഴാക്കിക്കളയുന്ന ഒരു നിമിഷവും നമ്മിലേക്ക് തിരിച്ച് വരില്ല.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments