Wednesday, May 22, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മെയ് 01 | ബുധൻ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | മെയ് 01 | ബുധൻ✍ബേബി മാത്യു അടിമാലി

പ്രസന്നമായ ഒരു മനസ്സിന് മാത്രമേ ഊർജ്ജസ്വലത ഉണ്ടാവുകയുള്ളൂ. മനസ്സ് ഊർജ്ജസ്വലമാകുമ്പോൾ ബുദ്ധിപൂർവം വ്യക്തമായി ചിന്തിക്കാനുള്ള കഴിവുണ്ടാകുന്നു. ഇത്തരം മനസ്സുകൾക്കൊരു മാസ്മരശക്തിയുണ്ടാകുന്നതിനാൽ നവീനമായ ആശയങ്ങൾ സാഫല്യത്തിലെത്തിക്കാൻ സാധിക്കും.

മനസ്സിന്റെ അത്ഭുതകരമായ കഴിവുകൾ മനസ്സിലാക്കുകയും അന്തരംഗത്തെ എപ്പോഴും ഊർജ്ജസ്വലമാക്കുകയും ചെയ്യുക. പുതിയ അറിവുകൾ സമ്പാദിക്കാനും, നല്ലതിനെ പുണരാനുമുള്ള ദാഹം നമ്മുടെ ഹൃദയത്തിൽ എപ്പോഴും നിലനിൽക്കണം.

ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ നിറഞ്ഞ ചിന്തകൾ,ജോലി ചെയ്യാനുള്ള താൽപര്യവും ഉത്സാഹവും, അറിവു സമ്പാദിക്കാനുള്ള തൃഷ്ണ ഇവയൊക്കെ പുലർത്തുന്നിടത്തോളം കാലം നമ്മുടെ മനസ്സും ആത്മാവും ചൈതന്യനിർഭരമായിരിക്കും.

എന്നെക്കൊണ്ടു ലോകത്താർക്കും ഉപയോഗമോ നന്മയോ ഇല്ല, എല്ലാവർക്കും ഞാൻ തിരസ്കൃതനാണ് എന്ന ചിന്ത ഒരാൾക്കുണ്ടായാൽ അയാൾ ഏത് പ്രായത്തിലും വൃദ്ധനും ദുർബലനും ആയിത്തീരും.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments