Monday, May 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 21 | ഞായർ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 21 | ഞായർ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

നക്ഷത്രങ്ങളിൽ കാണുന്ന പ്രകാശമല്ല സ്നേഹം.
ഹൃദയത്തെ ഹൃദയം കൊണ്ടറിയുന്ന വികാരമായിരിക്കണം സ്നേഹം.

സ്നേഹമൊരിക്കലും അലങ്കാരമോ , ആര്‍ഭാടമോ അല്ല. സ്നേഹം നമ്മുടെ ജീവിതമാണ്. പലപ്പോഴും നമുക്ക് ജീവിക്കാന്‍ പ്രേരണ തരുന്ന ചൂടാണ്.

ഒരു നല്ല സ്നേഹബന്ധം എന്നത് ഒരിക്കലും വഴക്കിടാത്തത് എന്നല്ല.
എത്ര വഴക്കുണ്ടെങ്കിലും ഉലയാതെ നിൽക്കുന്ന സ്നേഹവും , പരിഗണനയും , വിശ്വാസവുമാണ്. പവർ കട്ടുകൾ പോലെ ജീവിതത്തിൽ ചില കട്ടുകൾ അനിവാര്യമാണ്. അപ്പോൾ മാത്രമേ ഇരുട്ടിന്റെ ഭംഗി ആസ്വദിക്കാനും അതിനെ അറിയാനും സാധിക്കുകയുള്ളു. ചില മനസ്സുകളേയും. കണ്ണിൽ കണ്ടകാഴ്ചകളും കാതിൽ കേൾക്കേണ്ടിവന്ന വാക്കുകളേയും നമുക്ക് മറന്നുകളയാം . ഏന്നാൽ കണ്ണുകൾ നിറയിപ്പിച്ചവരെയും .ആ കണ്ണുനീർ തുടച്ചുകളഞ്ഞ് ചുണ്ടിൽ പുഞ്ചിരിവിരിയിപ്പിച്ചവരേയും ഒരിക്കലും മറന്നു കളയരുത് .

കഴിഞ്ഞു പോയ ഇന്നലെകൾക്കോ, വരാനിരിക്കുന്ന നാളെകൾക്കോ, അല്ല ഇന്ന് നമ്മളിലൂടെ കടന്നുപോകുന്ന നിമിഷങ്ങളെ ആസ്വദിക്കാൻ കഴിഞ്ഞാൽ
അവയ്ക്കാണ് ഏറ്റവും ഭംഗി.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments