Thursday, June 20, 2024
Homeഅമേരിക്കഫിലഡൽഫിയ സെൻ്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

ഫിലഡൽഫിയ സെൻ്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

-ഉമ്മൻ കാപ്പിൽ

ഫിലഡൽഫിയ (പെൻസിൽവേനിയ): മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ വര്ഷം തോറും നടത്തുന്ന ഫാമിലി & യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ 2024 ഏപ്രിൽ 14 ഞായറാഴ്ച ഫിലഡൽഫിയയിലെ മാഷർ സ്ട്രീറ്റിലുള്ള സെൻ്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ആരംഭിച്ചു. ഫാമിലി/യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ലിസ് പോത്തൻ, റോണ വർഗീസ്, മില്ലി ഫിലിപ്പ്, ഐറിൻ ജോർജ് എന്നിവരായിരുന്നു സന്ദർശന സംഘത്തിൽ.

വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. ടോജോ ബേബി (വികാരി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. മാണി പ്ലാംപറമ്പിൽ (ഇടവക ട്രസ്റ്റി), ജെയിൻ കല്ലറക്കൽ (ഭദ്രാസന അസംബ്ലി അംഗം) എന്നിവരും വേദിയിൽ ചേർന്നു.

 മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി & യൂത്ത് കോൺഫറൻസ്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുo.

കോൺഫറൻസിന്റെ വേദി, തീയതി, തീം, പ്രാസംഗികർ , വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ ലിസ് പോത്തൻ നൽകി. കഴിഞ്ഞ കോൺഫറൻസുകളിൽ പങ്കെടുത്തതിൻ്റെ സ്വന്തം അനുഭവവും സമവിശ്വാസത്തിലുള്ള മറ്റുള്ളവരുമായുള്ള കൂട്ടായ്മ തന്റെ വിശ്വാസം ശക്തിപ്പെടുത്താൻ സഹായിച്ചതെങ്ങനെയെന്നും ലിസ് പോത്തൻ കൂട്ടിച്ചേർത്തു.

രജിസ്‌ട്രേഷൻ നടപടികളെക്കുറിച്ചും കോൺഫറൻസിൻ്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും റോണ വർഗീസ് സംസാരിച്ചു.

റാഫിൾ ടിക്കറ്റുകൾ, ആകർഷകമായ സമ്മാനങ്ങൾ, കോൺഫറൻസിനെ പിന്തുണയ്ക്കാൻ ലഭ്യമായ സ്പോൺസർഷിപ്പ് അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഐറിൻ ജോർജ്ജ് പങ്കിട്ടു.

കോൺഫറൻസിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന എൻ്റർടൈൻമെൻ്റ് നൈറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ മില്ലി ഫിലിപ്പ് പങ്കുവെച്ചു, കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് അവരുടെ താലന്തുകൾ പ്രകടിപ്പിക്കാൻ അവസരം ഉണ്ടായിരിക്കും.

സുവനീറിൽ ആശംസകൾ രേഖപ്പെടുത്താൻ ഫാ. ടോജോ ബേബി ഇടവകയെ പ്രതിനിധീകരിച്ച് സംഭാവന നൽകി. സുവനീറിൽ വ്യക്തിപരമായ ആശംസകൾ ഉൾപ്പെടുത്താൻ വർഗീസ് സി. ജോൺ സംഭാവന നൽകി. റാഫിൾ ടിക്കറ്റുകൾ വാങ്ങി നിരവധി അംഗങ്ങൾ സമ്മേളനത്തിന് പിന്തുണ വാഗ്ദാനം ചെയ്തു.

ആത്മാർത്ഥമായി സഹകരിച്ച വികാരി, ഭാരവാഹികൾ, ഇടവക അംഗങ്ങൾ എന്നിവർക്ക് കോൺഫറൻസ് സംഘത്തിന് വേണ്ടി ലിസ് പോത്തൻ നന്ദി പറഞ്ഞു.

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. Registration link: http://tinyurl.com/FYC2024

കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

-ഉമ്മൻ കാപ്പിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments