Wednesday, May 22, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 20 | ശനി ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 20 | ശനി ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ഓരോ പ്രഭാതവും പുണ്യമാണ് നല്ലത് കാണുവാനും നന്മയിൽ ജീവിക്കുവാനുമുള്ള പുതിയ അവസരം.

കൊഴിഞ്ഞ ഇന്നലെയോ വിടരാനിരിക്കുന്ന നാളയോ അല്ല. വിടർന്നു നിൽക്കുന്ന ഇന്നാണു ജീവിതം. മനസ്സിന് സന്തോഷം തരാത്ത ഒരു കാര്യവും കൂടുതൽ ചിന്തിക്കരുത്. അതു മനസിനെ കൂടുതൽ തളർത്തുകയുള്ളു. സങ്കടങ്ങൾ നമ്മളെ തേടിവരും എന്നാൽ സന്തോഷത്തെ നമ്മളാണ് തേടി പോകേണ്ടത്.

ഷർട്ടിന്റെ ആദ്യ ബട്ടൺ തെറ്റായിട്ടാണ് ഇടുന്നത് എങ്കിൽ, പിന്നെ ഇടുന്ന ബട്ടൺസ് എല്ലാം ശരിയായി ഇടാൻ സാധിക്കില്ല. അതുപോലെയാണ് നമ്മൾ ഓരോരുത്തരുടെയും ജീവിതവും.അല്പം ശ്രദ്ധിച്ചാൽ ജീവിതം മനോഹരം .

ജീവിതത്തിലെ ഏറ്റവും മികച്ച ജോഡികളാണ് ചിരിയും കരച്ചിലും. അവർ ഒരിക്കലും പരസ്പരം കണ്ടുമുട്ടുന്നില്ല. അഥവാ കണ്ടുമുട്ടിയാൽ, അതായിരിക്കും ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം .

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments