Sunday, December 8, 2024
Homeകേരളം“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 20| ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി...

“ഇന്നത്തെ ചിന്താവിഷയം” 2024 | ഏപ്രിൽ 20| ശനി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

അറിവിനപ്പുറം പോകുന്ന അനുഭവങ്ങൾ
———————————————————

വർഷങ്ങളായി ഒരു നഗരത്തിൽ പഠിപ്പിച്ചു കൊണ്ടിരുന്ന ഒരു ടീച്ചർക്കു സ്ഥലം മാറ്റം കിട്ടിയത്. ഒരു ഉൾനാടൻ ഗ്രാമപ്രദേശത്തേക്കായിരുന്നു. അവർക്കന്നു കുട്ടികളെ പഠിപ്പിക്കേണ്ടിയിരുന്നത് ‘S’ എന്ന അക്ഷരമായിരുന്നു. ഒരു ചെമ്മരിയാടിൻ്റെ പടം കാണിച്ചിട്ട് ഇതെന്താണ് എന്നവർ കുട്ടികളോടു ചോദിച്ചു. ‘Sheep’ എന്ന് ആരെങ്കിലും പറയുമെന്നവർ കരുതിയെങ്കിലും ആരും ഒന്നും മിണ്ടിയില്ല. ടീച്ചർ പലതവണ ചോദ്യം ആവർത്തിച്ചെങ്കിലും, അവർക്ക് മറുപടിയൊന്നും ലഭിച്ചില്ല. ഇത്രയും അറിവില്ലാത്ത കുട്ടികളെയാണോ താൻ പഠിപ്പിക്കേണ്ടതെന്ന് ഒർത്ത് നിരാശയോടെ അവർ സീറ്റിലിരുന്നപ്പോൾ പുറകിൽ നിന്നൊരു കുട്ടി എഴുന്നേറ്റു ചോദിച്ചു:
”ടീച്ചർ, ഇതു് ഇംഗ്ലണ്ടിൽ കാണപ്പെടുന്ന ലൈസ്റ്റർ വിഭാഗത്തിൽ പെടുന്ന ആടല്ലെ?”

സ്വന്തം അറവുകൾ കൊണ്ട് മറ്റുള്ളവരുടെ അറിവിനൊ, അനുഭവസമ്പത്തുകൊണ്ട്
അനുഭവങ്ങൾക്കോ, വിലയിടാൻ ശ്രമിക്കരുത്. എല്ലാ അറിവുകൾക്കും പരിമിതികളുണ്ട്. അവരവർ ജീവിച്ച സാഹചര്യങ്ങളുടെയും, കണ്ടുമുട്ടിയ ആളുകളുടെയും, പരിചയിച്ച പുസ്തകങ്ങളുടെയും, നടത്തിയ ഗവേഷണങ്ങളുടെയും, പ്രതലത്തിൽ നിന്നു കൊണ്ടാണ്, ഒരോരുത്തരും, പലപ്പോഴും, തങ്ങളുടെ അവിനേക്കുറിച്ച് അഭിമാനം കൊള്ളുന്നതും വാചാലരാകുന്നതും. പരിചയിച്ചതിനപ്പുറമുള്ളതൊക്കെ, അവർക്ക് അന്യമായിരിക്കും.

അറിവില്ലാത്തതു പറഞ്ഞു കൊടുക്കുന്നതു മാത്രമല്ല അദ്ധ്യാപനം. അറിഞ്ഞതിനു കൂടുതൽ മിഴിവു പകരുന്നതും, അറിയേണ്ടതിനെ കണ്ടെത്താൻ സഹായിക്കുന്നതും, അറിയുന്നതിനെ അംഗീകരിക്കുന്നതും ഉൾച്ചേർന്നിരിക്കുന്നു.

ആകാശത്തുള്ളതാകയില്ല അകത്തുള്ളത്. പ്രതീക്ഷിക്കുന്നതാകയില്ല പ്രകടിപ്പിക്കുന്നത്. അനധികൃതമായി രൂപപ്പെടുത്തിയ ധാരണകൾ വെച്ചായിരിക്കും, നാം പലപ്പോഴും, അപരൻ്റെ ആത്മാഭിമാനത്തിനു പോലും, വില പറയുന്നത്. പ്രായം മാത്രമല്ല അറിവിൻ്റെയും അനുഭവത്തിൻ്റെയും അടിസ്ഥാനം, എന്ന തിരിച്ചറിവാണ് യഥാർത്ഥ അറിവിൻ്റെയും വളർച്ചയുടെയും സൂചന.

ജഗദീശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments