Sunday, April 21, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 13 | ബുധൻ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 13 | ബുധൻ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ഒരാളെ നമ്മൾ കുറ്റപ്പെടുത്തി പ്രതിസ്ഥാനത്ത് നിർത്തുന്നതിനു മുൻപ് അയാൾക്ക് പറയാനുള്ളത് ഒന്ന് കേൾക്കാൻ ശ്രമിക്കുക . ചിലപ്പോൾ കാര്യങ്ങൾ നമ്മൾ മനസ്സിലാക്കിയത് പോലെ അല്ലെങ്കിലോ ..? നമ്മൾ പറയുന്നതും മറ്റൊരാൾ മനസ്സിലാക്കുന്നതും രണ്ടു രണ്ടായി പോകുന്നതാണ് പലപ്പോഴും പ്രശ്നങ്ങളുടെയൊക്കെ തുടക്കം .

തെറ്റ് ചെയ്യാതെയുള്ള കുറ്റപ്പെടുത്തൽ അതിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷം ..അത് കത്തിജ്വലിക്കുന്ന തീജ്വാലയുടേതിനേക്കാൾ കാഠിന്യമുള്ള പൊള്ളലാണ് മനസ്സുകളിൽ ഏൽപ്പിക്കുന്നത് .

സംഘർഷവും വിദ്വേഷവും നമ്മുടെ തലച്ചോറിൻ്റെ പ്രവർത്തനങ്ങളേയും കാര്യക്ഷമതയേയും പ്രതികൂലമായി ബാധിക്കും .അതിനാൽ ആയത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും അതിന് പ്രതിവിധികളുമുണ്ടെന്ന്
മനസ്സിലാക്കുക.

നമ്മളേക്കാൾ ഉന്നതങ്ങളിലുള്ളവരെ കാണുമ്പോൾ നമുക്ക് അപകർഷതാബോധം തോന്നാം.നമ്മളൊന്ന് താഴേക്ക് നോക്കൂ … അപ്പോൾ മനസ്സിലാകും
നമ്മളേക്കാൾ താഴെയുള്ളവരുടെ ദൈന്യതകളും കഷ്ടപ്പാടുകളും .

സ്നേഹിക്കാനൊരു മനസ്സുണ്ടെങ്കിൽ ചുറ്റുമുള്ള കുറവുകൾക്കൊന്നും യാതൊരു പ്രസക്തിയുമില്ല. കൂര ചെറുതാണെങ്കിലും അതിനുള്ളിൽ സമാധാനമുണ്ടെങ്കിൽ
അവിടം സ്വർഗ്ഗമാണ്.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments