Saturday, May 18, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 11| തിങ്കൾ ✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 11| തിങ്കൾ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

നമ്മൾ മറ്റൊരാളുടെ ജീവിതം കണ്ടു കൊതിച്ചിട്ടോ അസൂയപ്പെട്ടിട്ടോ കാര്യമില്ല.
നമ്മുടെ ജീവിതം മെച്ചപ്പെടുത്താൻ എന്താണ് പോംവഴി എന്നാണ് നമ്മൾ ആലോചിക്കേണ്ടത്.

മറ്റൊരാളുടെ വിജയം എന്ന് പറയുന്നത് അയാളുടെ കഷ്ടപ്പാടിന്റെ ഫലമാണ്.
നമ്മുടെ പരാജയം നമ്മുടെ കരുതലില്ലായ്മയുടേയും.

ചെറിയ വരുമാനം കൊണ്ടു സന്തോഷമായി ജീവിക്കുന്നവർ ഏറെ ഉണ്ട്.
എന്നാൽ അതിൽ അധികം വരുമാനം ഉണ്ടായിട്ടും കടത്തിൽ മുങ്ങി ജീവിക്കുന്നവരും ഒരുപാടു പേരുണ്ട്. കഷ്ടപ്പാട് അറിഞ്ഞു വളർന്നവർ ആയിരുന്നിട്ടും അധ്വാനിച്ചു ലഭിച്ച പണം ആർഭാടമായി ചിലവാക്കി ജീവിക്കുന്നവർ ഏറെയാണ്.

പണം കയ്യിൽ വരുമ്പോൾ എല്ലാവരും മതി മറന്നു ജീവിക്കുന്നു. നമ്മുടെ ആയുസ്സും ആരോഗ്യവും എന്നും ഒരുപോലെ നിലനിൽക്കുമെന്ന് എല്ലാവരും കരുതുന്നു.
ജീവിതത്തിൽ നമുക്ക് രക്ഷപെടാൻ ഒരു അവസരമേ ലഭിക്കൂ.
അതു വിനിയോഗിക്കുവാൻ നമുക്ക് സാധിക്കണം.

നമ്മൾ നേടിയെടുക്കുന്ന ജോലി എന്തുമാകട്ടെ? അതിൽ നിന്നു ലഭിക്കുന്ന പണത്തിൽ നിന്നു ഒരു പങ്കു നാളത്തേക്കായി മാറ്റി വെക്കണം. മാതാപിതാക്കളുടെ സമ്പാദ്യം തന്റെതാണ് എന്ന് കരുതി അലസത കാണിക്കരുത്

ഒഴിവാക്കേണ്ടത് കടങ്ങൾ ആണ്.
സ്വന്തം വരുമാനത്തിൽ ഒതുങ്ങി ജീവിക്കാൻ ശ്രമിക്കുന്നവർക്ക് കടബാധ്യതകൾ വരുത്തി വെക്കുവാൻ ഭയമായിരിക്കും. അവരുടെ ജീവിതം മനസമാധാനം നിറഞ്ഞതായിരിക്കും.

നമ്മുടെ ജീവിതം ഒന്നേയുള്ളു അതു ശ്രദ്ധയോടെ കരുതലോടെ ജീവിച്ചാൽ ജീവിതം സന്തോഷം നിറഞ്ഞതും മനസ്സമാധാനം ഉള്ളതുമാകും. സ്വന്തം ഇഷ്ടത്തിൽ ജീവിച്ചു ജീവിതം പരാജയപെടുമ്പോൾ മാത്രം നിരാശപ്പെട്ടിട്ടു കാര്യമില്ല. നമ്മുടെ വിജയവും പരാജയവും നിശ്ചയിക്കേണ്ടത് നമ്മൾ തന്നെ ആണ്.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments